Tuesday, November 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഅന്തർ സംസ്ഥാന ബസുകൾക്ക് എംവിഡി അകാരണമായി ഫൈൻ ചുമത്തുന്നുവെന്ന ആരോപണവുമായി ബസ്സുടമകൾ

അന്തർ സംസ്ഥാന ബസുകൾക്ക് എംവിഡി അകാരണമായി ഫൈൻ ചുമത്തുന്നുവെന്ന ആരോപണവുമായി ബസ്സുടമകൾ

മലപ്പുറം: അന്തർ സംസ്ഥാന ബസുകൾക്ക് എംവിഡി അകാരണമായി ഫൈൻ ചുമത്തുന്നുവെന്ന ആരോപണവുമായി അന്തർ സംസ്ഥാന ബസ്സുടമകൾ. കാലഹരണപ്പെട്ട നിയമം പറഞ്ഞാണ് എംവിഡി ദ്രോഹിക്കുന്നതെന്നും എംവിഡി നയത്തിനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നും അന്തർ സംസ്ഥാന ബസ്സുടമകളുടെ യോഗത്തിന് ശേഷം ബസ് ഉടമകൾ അറിയിച്ചു. എഐടിപി നിയമം അനുസരിച്ചാണ് അന്തർ സംസ്ഥാന ബസ്സുകൾ പ്രവർത്തിക്കുന്നത്. ചട്ടപ്രകാരം യാത്രക്കാരെ കയറ്റി ഇറക്കുന്നതിന് തടസമില്ല. എന്നാൽ നീതീകരിക്കാനാകാത്ത നടപടിയാണ് എംവിഡി സ്വീകരിക്കുന്നതെന്നും പിഴ ചുമത്തുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ അന്തർസംസ്ഥാന ബസ് സർവ്വീസ് നിർത്തിവെയ്ക്കുമെന്നും അന്തർ സംസ്ഥാന ബസ് ഉടമകൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

നിയമവിരുദ്ധമായാണ് അന്തർ സംസ്ഥാന ബസുകൾക്ക് എംവിഡി പിഴ ചുമത്തുന്നത്. ബസ് വ്യവസായത്തെ തകർക്കുന്ന നടപടിയാണ് എംവിഡി നടത്തുന്നത്. നിലവിൽ എംവിഡി ചുമത്തിയ പിഴ അടയ്ക്കില്ലെന്നും അന്തർ സംസ്ഥാന ബസ് ഉടമകൾ പറഞ്ഞു. മന്ത്രിയെ കണ്ട് കാര്യങ്ങൾ ബോധിപ്പിക്കും. ഞങ്ങൾ കെഎസ്ആർടിസിക്ക് എതിരല്ല. എന്നാൽ പൊതു ഗതാഗതം എന്നാൽ കെഎസ്ആർടിസി മാത്രമല്ല. മതിയായ സൗകര്യങ്ങളുള്ള പൊതുഗതാഗത സംവിധാനം നിലവിലില്ല എന്നും ബസ് ഉടമകൾ പറഞ്ഞു.

ദേശസാൽകൃത റൂട്ടുകളില്‍ അഖിലേന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ക്ക് സര്‍വീസ് അനുവദിച്ച കേന്ദ്ര ചട്ടങ്ങള്‍ ചോദ്യം ചെയ്ത് കെഎസ്ആര്‍ടിസി ഹര്‍ജി നൽകിയിരുന്നു. ഹർജി പരി​ഗണിച്ച ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചിട്ടുണ്ട്. കേന്ദ്ര ഗതാഗത മന്ത്രാലയം രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.

2023ലെ അഖിലേന്ത്യാ ടൂറിസ്റ്റ് വാഹന നിയമം അധികാര പരിധിയിന്മേലുള്ള കടന്നുകയറ്റമാണ് എന്നും ചട്ടങ്ങള്‍ റദ്ദാക്കണമെന്നുമാണ് കെഎസ്ആര്‍ടിസിയുടെ ആവശ്യം.1988ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിന് അനുസൃതമല്ല കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ചട്ടങ്ങള്‍. കോണ്‍ട്രാക്ട് വാഹനങ്ങള്‍ക്ക് ബസ് സ്റ്റോപ്പുകളില്‍ നിന്ന് യാത്രക്കാരെ കയറ്റാന്‍ അനുമതി നല്‍കിയത് നിയമ വിരുദ്ധമാണ്. സ്റ്റേജ് കാരേജ് വാഹനങ്ങളുടെ സ്ഥിതി കോണ്‍ട്രാക്ട് കാരേജുകള്‍ക്ക് അവകാശപ്പെടാനാവില്ല. അതിനാല്‍ ദേശസാത്കൃത റൂട്ടുകളില്‍ നിന്ന് യാത്രികരെ എടുക്കാന്‍ അനുമതി നല്‍കിയ പെര്‍മിറ്റ് ചട്ടം റദ്ദാക്കണമെന്നുമാണ് കെഎസ്ആര്‍ടിസിയുടെ ആവശ്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments