തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം. ഒരു ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾക്ക് ടോക്കൺ സംവിധാനം ഏര്‍പ്പെടുത്തി.സർക്കാർ മുൻഗണനയും അനുമതിയും കിട്ടിയ ശേഷം തുക അനുവദിക്കും. മുൻകൂർ അനുമതി ഇല്ലാതെ പിൻവലിക്കാവുന്ന തുകയുടെ പരിധി ഒരു ലക്ഷമാക്കി.ഒക്ടോബർ 15 വരെയുള്ള എല്ലാ ബില്ലുകളും അനുവദിക്കാൻ തീരുമാനമായി.