Wednesday, November 13, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷം: ദ്വിദിന ചരിത്ര കോണ്‍ഗ്രസിന് തിരുവനന്തപുരത്ത് നാളെ തിരിതെളിയും

വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷം: ദ്വിദിന ചരിത്ര കോണ്‍ഗ്രസിന് തിരുവനന്തപുരത്ത് നാളെ തിരിതെളിയും

തിരുവനന്തപുരം: വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷ കമ്മിറ്റി തിരുവനന്തപുരം, കവടിയാര്‍ ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ (ടി.കെ. മാധവന്‍ നഗര്‍) ഡിസംബര്‍ 5, 6 തീയതികളില്‍ സംഘടിപ്പിക്കുന്ന ദ്വിദിന ചരിത്ര കോണ്‍ഗ്രസിന് തിരിതെളിയും.

കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി എസ്.സി, എസ്.ടി, ഒ.ബി.സി ഡിപ്പാര്‍ട്ട്‌മെന്റിന്റെ ദേശീയ കോര്‍ഡിനേറ്ററുമായ കെ. രാജു ചരിത്ര കോണ്‍ഗ്രസ് ഉത്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യപ്രഭാഷണം നടത്തും. എഴുത്തുകാരന്‍ പി. അതിയമാന്‍, സുകുമാരന്‍ മൂലേക്കാട് എന്നിവര്‍ മുഖ്യാഥിതിയായി പങ്കെടുക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൊടിക്കുന്നില്‍ സുരേഷ്, യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്‍, കെ. മുരളീധരന്‍ എം.പി, വി.എം. സുധീരന്‍, അടൂര്‍ പ്രകാശ് എം.പി, എന്‍. ശക്തന്‍, ഡി.സി.സി പ്രസിഡന്റ് പാലോട് രവി തുടങ്ങിയവരും പങ്കെടുക്കും.

ഉച്ചക്ക് ശേഷം 2.30 മുതല്‍ ചരിത്ര കോണ്‍ഗ്രസിന്റെ ഭാഗമായി ‘വൈക്കം സത്യാഗ്രഹവും സാമൂഹിക പരിഷ്‌കരണവും’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും. ടി. മുഹമ്മദാലി, കാര്‍ത്തികേയന്‍ നായര്‍, ജെ. രഘു, ജെ. ദേവിക, നെടുങ്കുന്നം ഗോപാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും. വൈകുന്നേരം 5ന് കലാപരിപാടികള്‍. 6.45ന് കേരള നവോത്ഥാനം എന്ന വിഷയത്തില്‍ ഓപ്പണ്‍ ഫോറം ഡോ. ശശി തരൂര്‍ ഉദ്ഘാടനം ചെയ്യും. സണ്ണി കപിക്കാട്, സി.പി. ജോണ്‍ എന്നിവര്‍ പങ്കെടുക്കും.

രണ്ടാം ദിവസമായ ഡിസംബര്‍ 6ന് രാവിലെ 10ന് ‘Enduring Legacy Of National Movement And Contemporary Crisis’ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ സെമിനാര്‍ എക്കോണമിക്ക് ആന്റ് പൊളിറ്റിക്കല്‍ വീക്കിലി മുന്‍ എഡിറ്റര്‍ ഡോ. ഗോപാല്‍ ഗുരു ഉദ്ഘാടനം ചെയ്യും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഡോ. ശശി തരൂര്‍ മുഖ്യപ്രഭാഷണം നടത്തും.

വൈക്കം സത്യാഗ്രഹ സമരസേനാനികളുടെ പിന്‍തലമുറക്കാരുടെ കുടുംബസംഗമം ഉച്ചക്ക് 2.30ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ശ്രീനാരാണ ധര്‍മ്മസംഘം പ്രസിഡന്റ് ശിവഗിരിമഠം ബ്രഹ്‌മശ്രീ ശ്രീമദ് സച്ചിദാനന്ദ സ്വാമികള്‍ മുഖ്യാതിഥിയായി പങ്കെടുക്കും. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍, പ്രഫ. അഞ്ചയില്‍ രഘു തുടങ്ങിയവര്‍ പ്രസംഗിക്കും.

സമാപന സമ്മേളനം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ ഉദ്ഘാടനം ചെയ്യും. എ.ഐ.സി.സി സെക്രട്ടറിമാരായ പി.സി. വിഷ്ണുനാഥ്, റോജി എം. ജോണ്‍, ജെബി മേത്തര്‍, വി.ടി. ബല്‍റാം തുടങ്ങിയവര്‍ പങ്കെടുക്കും. രണ്ടു ദിവസമായി നടക്കുന്ന ചരിത്ര കോണ്‍ഗ്രസില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥിരം പ്രതിനിധികള്‍, ചരിത്രവിദ്യാർഥികള്‍ ഉള്‍പ്പെടെ ആയിരത്തില്‍പരം പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ വി.പി. സജീന്ദ്രനും കണ്‍വീനര്‍ എം. ലിജുവും അറിയിച്ചു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments