തിരുവനന്തപുരം: കാനം രാജേന്ദ്രന്റെ വിയോഗം കേരള രാഷ്ട്രീയത്തിന് കനത്ത നഷ്ടമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഏതൊരു പ്രതിസന്ധിയും അസാമാന്യമായ ഉൾക്കരുത്തോടെ തരണം ചെയ്ത കാനം രാജന്ദ്രൻ ഈ രോഗാവസ്ഥയെയും അതിജീവിച്ച് പൊതുജീവിതത്തിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. കാനത്തിന്റെ മരണവാർത്ത തനിക്ക് ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു.