ചണ്ഡീഗഢ്: വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് ഒറ്റക്ക് ബിജെപിയെ നേരിടുമെന്ന് പ്രതിപക്ഷ നേതാവ് പര്‍താപ് സിംഗ് ബാജ്‌വ. സംസ്ഥാനം ഭരിക്കുന്ന ആംആദ്മി പാര്‍ട്ടിയുമായി ഒരു സഖ്യത്തിനുമില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ ചുമതലയുള്ള ഹരീഷ് ചൗധരി പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.പഞ്ചാബില്‍ ആരുമായും സഖ്യം ഉണ്ടാക്കേണ്ട ആവശ്യം കോണ്‍ഗ്രസിനില്ല. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് പാര്‍ട്ടിയെന്നും പര്‍താപ് സിംഗ് ബാജ്‌വ പറഞ്ഞു.
പഞ്ചാബില്‍ ആരുമായും സഖ്യം ഉണ്ടാക്കേണ്ട ആവശ്യം കോണ്‍ഗ്രസിനില്ല. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് പാര്‍ട്ടിയെന്നും പര്‍താപ് സിംഗ് ബാജ്‌വ പറഞ്ഞു.
എന്നാല്‍ പര്‍താപ് സിംഗ് ബാജ്‌വ പറഞ്ഞതെല്ലാം അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും കോണ്‍ഗ്രസിന്റേതല്ലെന്നും എഐസിസി നേതാവ് ഹരീഷ് ചൗധരി പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായാണ് ഹരീഷ് ചൗധരി സംസ്ഥാനത്തേക്ക് വരുന്നത്.ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി. അതേ സമയം ആംആദ്മി പാര്‍ട്ടിയുമായി സഖ്യത്തിനില്ലെന്ന ഒറ്റ നിലപാടാണ് പര്‍താപ് സിംഗ് ബാജ്‌വ യോഗത്തില്‍ ഉയര്‍ത്തിയത്.
സംസ്ഥാനത്തെ പ്രതിപക്ഷത്തെ പ്രധാന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ആ കോണ്‍ഗ്രസ് ഭരണകക്ഷിയായ ആംആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി മത്സരിച്ചാല്‍ മറ്റുപാര്‍ട്ടികള്‍ക്കാണ് ഗുണകരമാവുകയെന്ന് മുന്‍ ഉപമുഖ്യമന്ത്രി സുഖ്ജീന്ദര്‍ രന്താവ പ്രതികരിച്ചു.