Tuesday, November 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു; പാതി ഭക്ഷിച്ച നിലയിൽ മൃതദേഹം

വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു; പാതി ഭക്ഷിച്ച നിലയിൽ മൃതദേഹം

സുൽത്താൻ ബത്തേരി: വയനാട് മൂടക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. പ്രജീഷ്(36) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മൃതദേഹത്തിന്റെ ഭാഗങ്ങൾ കടുവ ഭക്ഷിച്ച നിലയിൽ കണ്ടെത്തി.

ഉച്ചയോടെ പശുവിന് പുല്ലുവെട്ടാൻ പോയപ്പോഴാണ് പ്രജീഷ് കടുവയുടെ മുന്നിൽ പെട്ടത്. തിരി​ച്ചുവരാത്തതിനെ തുടർന്ന് സഹോദരൻ അന്വേഷിച്ച് പോയപ്പോഴാണ് പ്രജീഷിന്റെ മൃതദേഹം കണ്ടെത്തിയത്. പാതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം.മൃതദേഹത്തിന്റെ ഇടതു തുടയും തലയുടെ ഒരു ഭാഗവും കടുവ തിന്ന നിലയിലായിരുന്നു.

വനാതിര്‍ത്തി മേഖലയാണ് മൂടക്കൊല്ലി. ഇവിടങ്ങളില്‍ പലപ്പോഴായി കടുവ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുണ്ട്.

രണ്ടുമാസം മുമ്പ് തോട്ടം തൊഴിലാളികള്‍ക്കുനേരെ കടുവ പാഞ്ഞടുത്ത സ്ഥലത്ത് തന്നെയാണ് ഒരാളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഈ വര്‍ഷമാദ്യം മാനന്തവാടി പുതുശ്ശേരിയില്‍ കര്‍ഷകനായ തോമസ് കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് കടുവയുടെ ആക്രമണത്തില്‍ മറ്റൊരാള്‍ക്ക് കൂടി വയനാട്ടില്‍ ജീവന്‍ നഷ്ടമാകുന്നത്.

നേരത്തെ പലപ്പോഴായി ജനവാസ കേന്ദ്രങ്ങളില്‍ കടുവയിറങ്ങുന്നത് ജനങ്ങളെ ഭീഷണിയാലാക്കിയിരുന്നു. അമ്പലവയലില്‍ ഉള്‍പ്പെടെ കടുവയിറങ്ങിയ സംഭവത്തില്‍ നേരത്തെ വലിയ പ്രതിഷേധങ്ങളും ഉണ്ടായിരുന്നു. ഇതിനിടെയാണ് വീണ്ടും ആക്രമണം ഉണ്ടായത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments