Sunday, January 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews2026-ൽ ട്വന്റി- 20 അധികാരത്തിലെത്തിയാൽ ഭക്ഷ്യ സുരക്ഷാ മാർക്കറ്റുകൾ സ്ഥാപിക്കും, മരുന്നുകളുടെ വില 50% കുറയ്ക്കും;...

2026-ൽ ട്വന്റി- 20 അധികാരത്തിലെത്തിയാൽ ഭക്ഷ്യ സുരക്ഷാ മാർക്കറ്റുകൾ സ്ഥാപിക്കും, മരുന്നുകളുടെ വില 50% കുറയ്ക്കും; വമ്പൻ വാഗ്ദാനങ്ങൾ

ജനങ്ങളുടെ ക്ഷേമവും നാടിൻ്റെ വികസനവും ലക്ഷ്യമാക്കി ട്വന്റി- 20 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പോരാട്ടത്തിനായി തയ്യാറായി കഴിഞ്ഞു. ചാലക്കുടിയിൽ അഡ്വ. ചാർളി പോൾ, എറണാകുളത്ത് അഡ്വ. ആന്റണി ജൂഡ് എന്നിവരാണ് ട്വന്റി 20 പാർട്ടിയുടെ സ്ഥാനാർത്ഥികൾ. ഇപ്പോഴിതാ സാബു എം. ജേക്കബ് നേത്യത്വം നൽകുന്ന ട്വന്റി- 20 വമ്പൻ വാഗ്ദാനങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2026-ൽ അധികാരത്തിലെത്തിയാൽ നടപ്പിലാക്കാൻ പോകുന്ന പ്രവർത്തനങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

കേരളം മുഴുവനും ഭക്ഷ്യ സുരക്ഷാമാർക്കറ്റുകൾ സ്ഥാപിച്ച് ഭക്ഷ്യ വസ്‌തുക്കളുടെ വില 50% വരെ കുറയ്ക്കും. 60 വയസ് കഴിഞ്ഞവർക്ക് 5000 രൂപ പ്രതിമാസ ക്ഷേമപെൻഷൻ നൽകും. മരുന്നുകളുടെ വില 50% വരെ കുറയ്ക്കും.ഭിന്നശേഷിക്കാർക്ക് 5000 രൂപ പ്രതിമാസ ക്ഷേമപെൻഷൻ നൽകുമെന്ന് വാഗ്ധാനങ്ങളിൽ പറയുന്നു . ആറുമാസത്തിനുള്ളിൽ കേരളത്തിലെ കുറ്റകൃത്യങ്ങൾ 80% കുറയ്ക്കും.

കൂടാതെ കേരളത്തിലെ 6 ജില്ലകളിലായി 90 ലക്ഷത്തിലധികം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തുന്ന മുല്ലപ്പെരിയാർ ഡാം ഡീകമ്മിഷൻ ചെയ്‌ത് പുതിയ ഡാം നിർമ്മിക്കും. കൊച്ചി നഗരത്തെ ബെംഗളൂരു , ഹൈദരാബാദ്, മുംബൈ തുടങ്ങിയ മെട്രോ നഗരങ്ങളോട് കിടപിടിക്കുന്ന ആധുനിക നഗരമാക്കി മാറ്റും. കടൽക്ഷോഭ ഭീഷണിയുള്ള തീരപ്രദേശങ്ങേളിൽ 250 കിലോമീറ്ററോളം കടൽ ഭിത്തികൾ നിർമ്മിച്ച് കടലാക്രമണം തടയും. വന്യജീവി ശല്യമുള്ള 1000 സ്ഥലങ്ങളിൽ വിവിധതരത്തിലുള്ള വേലികൾ സ്ഥാപിച്ച് വന്യമ്യനശല്യം പൂർണ്ണമായും തടയും. അതിജീവനത്തിനായി മണ്ണിനോട് മല്ലടിക്കുന്ന മലയോര കർഷകരുടെ ജീവനും സ്വത്തുക്കളും സംരക്ഷിക്കുമെന്നും വാഗ്ദാനം ചെയ്യുന്നു.

മാത്രമല്ല കേരളത്തെ ഒരു നിക്ഷേപക വ്യവസായ വാണിജ്യ സൗഹൃദസംസ്ഥാനമാക്കി മാറ്റും. തൊഴിൽ സമരങ്ങൾ കൊണ്ടും രാഷ്ട്രീയപകപോക്കൽ കൊണ്ടും നാടുവിട്ടുപോയതും അടഞ്ഞുപോയതുമായ വ്യവസായ വാണിജ്യസ്ഥാപനങ്ങൾ പുനരുജീവിപ്പിക്കും. ഗതികേട് കൊണ്ട് പിറന്നനാട് വിട്ടുപോകേണ്ടി വന്ന മലയാളികൾക്ക് തിരിച്ച് കേരളത്തിലേക്ക് വരാനുള്ള സാഹചര്യം ഒരുക്കും. അധിക ചിലവും ധൂർത്തും കുറയ്ക്കുന്നതിനായി മന്ത്രിമാരുടെ എണ്ണം 21ൽ നിന്നും 11 ആയി കുറയ്ക്കും. ഒരു സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റം അഞ്ചുവർഷത്തിലൊരിക്കൽ അതാതുജില്ലകളിൽ മാത്രമായി നിജപ്പെടുത്തുമെന്നും വാഗ്ദാനങ്ങളിൽ പറയുന്നു.

കേരളത്തിലെ നഴ്‌സിംഗ് മേഖലയിൽ മിനിമം വേതനം ഉറപ്പുവരുത്തും. പാവപ്പെട്ടവർക്കും പണക്കാർക്കും അധികാരമുള്ളവർക്കും അധികാരമില്ലാത്തവർക്കും ഒരേനീതി നടപ്പാക്കും.വിദ്യാഭ്യാസസ്ഥാപനങ്ങളിൽ രാഷ്ട്രീയം നിരോധിച്ച് കുറ്റകൃത്യങ്ങൾ ഇല്ലാത്ത സമാധാനപൂർണ്ണമായ ക്യാമ്പസുകൾ സൃഷ്ടിക്കും.
കേരളത്തിലെ കാർഷികമേഖലയെ ഉദ്ധരിക്കും. സുഗന്ധവ്യഞ്ജന കർഷകരുടെയും
തോട്ടം മേഖലയിലെയും പ്രശ്നങ്ങൾ പരിഹരിക്കും. റബർ കർഷകർക്കും നെൽ കർഷകർക്കും സബ്‌സിഡി നൽകും. മത്സ്യത്തൊഴിലാളികൾക്ക് ഇന്ധന സബ്‌സിഡിയടക്കം പ്രത്യേക പാക്കേജ് നടപ്പിലാക്കും. അസംഘടിത മേഖലയിലുള്ള എല്ലാ തൊഴിലാളികളുടേയും ക്ഷേമം ഉറപ്പുവരുത്തും.ഓട്ടോ-ടാക്‌സി തൊഴിലാളികൾക്ക് പ്രത്യേക ക്ഷേമപാക്കേജ് നടപ്പിലാക്കുമെന്നും ട്വന്റി- 20 വാഗ്ദാനം ചെയ്യുന്നു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com