തിരുവനന്തപുരം: ക്യാംപസുകളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന എസ്എഫ്‌ഐ വെല്ലുവിളി ഏറ്റെടുക്കാന്‍ ഗവര്‍ണര്‍. കോഴിക്കോട്ടെ പരിപാടിക്കെത്തുന്ന ഗവര്‍ണര്‍ കാലിക്കറ്റ് സര്‍വ്വകലാശാല ഗസ്റ്റ്ഹൗസിലാണ് താമസിക്കുക. ഈ മാസം 16 മുതല്‍ 18 വരെയാണ് സർവ്വകലാശാല ഗസ്റ്റ്ഹൗസില്‍ താമസിക്കുക.
ഡല്‍ഹിയില്‍ നിന്നും ഗവര്‍ണര്‍ നേരിട്ട് എത്തുന്നത് കോഴിക്കോട്ടേക്കാണ്. 12 ന് കാലിക്കറ്റ് സര്‍വ്വകലാശാലയുടെ പരിപാടിയില്‍ പങ്കെടുക്കുന്നതിനാണ് ഗവര്‍ണര്‍ എത്തുന്നത്. 16 ന് രാത്രി സര്‍വ്വകലാശാല ഗസ്റ്റ്ഹൗസിലെത്തും.
കേരളത്തിലെ സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറെ ക്യാംപസുകളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ പറഞ്ഞിരുന്നു. ഗവര്‍ണക്കെതിരെ കരിങ്കൊടി കാട്ടിയ സംഭവത്തില്‍ 19 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്. അതേസമയം ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകളില്‍ പ്രോസിക്യൂഷന് ആശയക്കുഴപ്പമുണ്ട്. ഐപിസി 124 വകുപ്പിലാണ് ആശയക്കുഴപ്പം.