ചെന്നൈ : ചെന്നൈ – കോട്ടയം റൂട്ടിൽ വന്ദേഭാരത് സ്പെഷൽ ട്രെയിൻ ഓടിക്കാന്‍ ദക്ഷിണ റെയിൽവേ. ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രലിൽനിന്നു കോട്ടയം വരെയാണ് സർവീസ്. ഈ മാസം 15 മുതൽ 24 വരെയാണ് സർവീസ്. ശബരിമല തീർഥാടകരുടെ തിരക്ക് പരിഗണിച്ചാണ് താൽക്കാലിക സർവീസ് ഏർപ്പെടുത്തിയിരിക്കുന്നത്.
ചെന്നൈ സെൻട്രലിൽനിന്ന് പുലർച്ചെ 4.30ന് പുറപ്പെടുന്ന ട്രെയിൻ വൈകുന്നേരം 4.15ന് കോട്ടയം സ്റ്റേഷനിലെത്തും. 15, 17, 22, 24 തീയതികളിലായി നാലു സർവീസാണ് നടത്തുക. തിരിച്ച് ഈ ട്രെയിൻ പിറ്റേദിവസം 4.40ന് കോട്ടയം സ്റ്റേഷനിൽനിന്ന് പുറപ്പെടും. അന്ന് വൈകുന്നേരം 5.15ന് ട്രെയിൻ ചെന്നൈ സെൻട്രലിൽ എത്തും.