Tuesday, November 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകിഫ്ബി മസാല ബോണ്ട് കേസിൽ ഇഡിക്ക് കനത്ത തിരിച്ചടി

കിഫ്ബി മസാല ബോണ്ട് കേസിൽ ഇഡിക്ക് കനത്ത തിരിച്ചടി

കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ ഇഡിക്ക് കനത്ത തിരിച്ചടി. കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് തെളിവുകളില്ല. തെളിവുകളുണ്ടോയെന്ന് അന്വേഷണം നടത്താനാവില്ലെന്നും തെളിവുകളുണ്ടെങ്കിൽ അന്വേഷണം ആകാമെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിച്ചു. ഇ ഡി സമൻസ് നിലനിൽക്കില്ലെന്നും സിംഗിൾ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കി. ഇഡിക്ക് അനാവശ്യ അന്വേഷണം നടത്താനാവില്ലെന്നും കോടതി പറഞ്ഞു.

തോമസ് ഐസക്കിൻ്റെ ഹർജിയിലാണ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചിൻ്റെ വിധി. എല്ലാ സമന്‍സുകളും പിന്‍വലിക്കുന്നതായി ഇഡി കോടതിയിൽ അറിയിച്ചു.

മസാല ബോണ്ട് കേസിൽ ഇഡിക്ക് പുതിയ സമൻസ് അയക്കാൻ അനുമതി നൽകിയ ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ഹൈക്കോടതി സിംഗിൾ ബെഞ്ചിൻ്റെ ഉത്തരവ് നേരത്തെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. ഡോ. തോമസ് ഐസക്കും കിഫ്ബിയും സമർപ്പിച്ച് അപ്പീൽ പരിഗണിച്ചായിരുന്നു ഡിവിഷൻ ബെഞ്ചിൻ്റെ നടപടി. തോമസ് ഐസകിനും കിഫ്ബിക്കും സമന്‍സ് നല്‍കാനാവില്ലെന്നും സിംഗിൾ ബെഞ്ച് ഉത്തരവ് നിലനിൽക്കില്ലെന്നും മതിയായ കാരണങ്ങൾ ഇല്ലാതെയാണ് ഉത്തരവെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചിരുന്നു.

കിഫ്ബി പുറപ്പെടുവിച്ച മസാല ബോണ്ടില്‍ നിയന്ത്രണ അധികാരിയായ റിസര്‍വ് ബാങ്കിന് പരാതിയില്ല. അതിനാല്‍ അന്വേഷണം നടത്താന്‍ കഴിയില്ലെന്ന് നിരീക്ഷിച്ച് ഇ ഡി നടപടികള്‍ ഇടക്കാല ഉത്തരവിലൂടെ സിംഗിള്‍ ബെഞ്ച് ജഡ്ജി ജസ്റ്റിസ് വിജി അരുണ്‍ തടഞ്ഞിരുന്നു. എന്നാൽ പരിഗണനാ വിഷയം മാറിയ സാഹചര്യത്തില്‍ ജസ്റ്റിസ് വിജി അരുണിന്റെ ഉത്തരവ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ തിരുത്തുകയായിരുന്നു. ഇതിനെതിരെയായിരുന്നു തോമസ് ഐസക്കും കിഫ്ബിയും ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.

കേസിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ല. മതിയായ കാരണങ്ങളില്ലാതെയാണ് ആദ്യ ഇടക്കാല ഉത്തരവ് തിരുത്തിയത്. കാരണങ്ങളില്ലാതെ നല്‍കിയ സിംഗിള്‍ ബെഞ്ചിന്റെ പുതിയ ഇടക്കാല ഉത്തരവ് നിലനില്‍ക്കില്ലെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. ആദ്യ ഇടക്കാല ഉത്തരവ് തിരുത്തേണ്ട കാര്യമില്ലെന്നായിരുന്നു കിഫ്ബി വാദം.ഇതിന് പിന്നാലെയാണ് ഇഡി സമന്‍സ് ചോദ്യം ചെയ്തുള്ള ഹര്‍ജി വീണ്ടും ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയ്ക്ക് വന്നത്.കേസുമായി ബന്ധപ്പെട്ട് മസാല ബോണ്ട് നിയമ വിരുദ്ധമാണെന്നായിരുന്നു ഇ ഡി നിലപാട്. എന്നാൽ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിരാക്ഷേപപത്രം (NOC) നേടിയാണ് മസാലബോണ്ട് ഇറക്കിയതെന്ന് ആർബിഐ കോടയിൽ സത്യവാങ്ങ്മൂലം നൽകിയിരുന്നു. നോട്ടീസിന്റെ നിയമസാധുത ചോദ്യം ചെയ്ത് ഡോ. തോമസ് ഐസക്കും ഇഡി അന്വേഷണത്തിനെതിരെ കിഫ്ബിയും നൽകിയ ഹർജിയിൽ ഹർജിയിലായിരുന്നു ആർബിഐ സത്യവാങ്‌മൂലം സമർപ്പിച്ചത്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments