തുറവൂർ: നവകേരള യാത്ര കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അന്ത്യയാത്രയാകുമെന്നും പെൻഷൻ സമൂഹത്തെ ദ്രോഹിച്ചാൽ അതിന്റെ ശിക്ഷ ഫലം ഇവിടെ തന്നെ ലഭിക്കുമെന്നും ചാണ്ടി ഉമ്മൻ എം.എൽ.എ. കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ അരൂർ ബ്ലോക്ക് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചാണ്ടി ഉമ്മൻ.
പി. ആർ.വിജയകുമാർ അധ്യക്ഷത വഹിച്ചു. അസിസ് പായിക്കാട്, തുറവൂർ ദേവരാജ്, സി.വി.ഗോപി, ബി. ഹരിഹരൻ നായർ, എ.സലിം, പി. മേഘനാദ്, കെ.പി.ശശാങ്കൻ, പി.രാമചന്ദ്രൻ നായർ, ശ്യാമപ്രസാദ്, എൽ. ലതാകുമാരി, പ്രഭാവതി, എൻ. ദയാനന്ദൻ, കെ.ആർ. വിജയകുമാർ, കെ.ശശീന്ദ്രൻ, കെ.ആർ. രാജു, കെ.ശശി, മുഹമ്മദ് ഹുസൈൻ, പ്രഭാകരൻ നായർ, ജോയി കുരുവിള, പൊന്നമ്മ എന്നിവർ സംസാരിച്ചു.