തിരുവനന്തപുരം: 28ാമത് ഐഎഫ്എഫ്‌കെക്ക് പ്രൗഢ-ഗംഭീര കൊടിയിറക്കം. റിസുക്കി ഹിമഗുചിയുടെ ഈവിൾ ഡസ്‌നോട്ട് എക്‌സിസ്റ്റിനാണ് മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം
ആനന്ദ് ഏകർഷിയുടെ ആട്ടം ആണ് മികച്ച മലയാള ചിത്രം. മികച്ച നവാഗത മലയാള ചിത്രത്തിനുള്ള അവാർഡ് ശ്രുതി ശരണ്യത്തിന്റെ ബി32 മുതൽ 42 വരെ സ്വന്തമാക്കി.
ഷോക്കിർ കോലേക്കോവിന്റെ സൺഡേ ആണ് മികച്ച ഏഷ്യൻ ചിത്രം. ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള രജതചകോരത്തിന് ഷോക്കിർ അർഹനായി.. മികച്ച നവാഗത സംവിധായകനുള്ള രജതചകോരം തടവിലൂടെ ഫാസിൽ റസാഖ് സ്വന്തമാക്കി.
രണ്ടു മലയാള ചിത്രങ്ങളടക്കം 14 സിനിമകളാണ് അന്താരാഷ്ട മത്സരയിനത്തിൽ മേളയിൽ ഉണ്ടായിരുന്നത്….ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസിക്ക് സമ്മാനിച്ചു.