Friday, January 10, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമുഖ്യമന്ത്രിയുടെ ഗൺമാനെ ന്യായീകരിച്ച് ഇ പി ജയരാജൻ

മുഖ്യമന്ത്രിയുടെ ഗൺമാനെ ന്യായീകരിച്ച് ഇ പി ജയരാജൻ

കാസർകോട്: ഗവർണക്കെതിരെ വിമർശനവുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. പക്വത എത്തിയ ഭരണാധികാരിയുടെ നിലപാടാണോ ഗവർണർ സ്വീകരിച്ചതെന്ന് ജയരാജൻ ചോദിച്ചു. എന്താ വിളിച്ചു പറയുന്നത്. ഗവർണർ ഇങ്ങനെ പെരുമാറാൻ പാടുണ്ടോ. ഗവർണർ നിലപാട് പരിശോധിക്കണം. കാറിൽ നിന്ന് പുറത്തിറങ്ങിയത് കണ്ട് ഞാൻ തന്നെ അത്ഭുതപ്പെട്ടു പോയെന്നും ഇ പി ജയരാജൻ പറഞ്ഞു.

പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻ്റെ നേതൃത്വത്തിൽ അക്രമിച്ച വിഷയത്തിലും ഇ പി ജയരാജൻ പ്രതികരിച്ചു. മുഖ്യമന്ത്രിയെ ആക്രമിക്കുന്നവരെ പ്രതിരോധിക്കുകയാണ് ഗൺമാൻ്റെ ചുമതല. ഗൺമാൻ ഗൺമാനാണ്. അദ്ദേഹത്തിന്റെ ഉത്തരവാദിത്വം നിർവഹിക്കണം. ഗൺമാൻ തമാശയ്ക്ക് നടക്കുന്ന ആളല്ല. ഗൺമാൻ്റെ ഡ്യൂട്ടി മനസ്സിലാക്കണം.

യൂത്ത് കോൺഗ്രസിൻ്റെ പ്രതിഷേധം ജനാധിപത്യപരമായ പ്രതിഷേധമല്ല. മുഖ്യമന്ത്രി പോകുമ്പോൾ കാറിനു നേരെ കല്ലെറിയുന്നു. മുസ്ലിംലീഗ് ഈ നടപടിയോടൊപ്പം ഇല്ല. കേരളത്തിൻ്റെ വികസന താൽപര്യങ്ങൾ സംരക്ഷിക്കാൻ ലീഗ് ഒപ്പമുണ്ട്. മുസ്ലിം ലീഗുകാർ ആക്രമണത്തിൻ്റെ പിന്നാലെ പോകുന്നില്ല. കോൺഗ്രസിനകത്ത് ക്രിമിനൽ സ്വഭാവമുള്ള ചിലരുണ്ട്. അവർ കല്ലും കൊണ്ടു നടക്കുന്നു. പ്രതിപക്ഷ നേതാവ് ഉപദേശിച്ച് ഈ പ്രതിഷേധങ്ങൾ നിർത്തുന്നതാണ് നല്ലതെന്നും ഇ പി ജയരാജൻ പറഞ്ഞു. എസ്എഫ്ഐ കരിങ്കൊടി പ്രതിഷേധം നടത്തിയത് പ്രതിഷേധ സൂചകമായാണെന്നും ഇ പി ജയരാജൻ ചൂണ്ടിക്കാണിച്ചു. സർവ്വകലാശാലകൾ നിശ്ചലമാകുമ്പോഴും വിദ്യാർഥികളും അധ്യാപകരും പ്രതിഷേധിക്കുമെന്നും ഗവർണർ അദ്ദേഹത്തിൻറെ ദൗത്യം നിർവഹിക്കണമെന്നും ഇ പി ജയരാജൻ ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com