Wednesday, November 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'എസ്എഫ്ഐയുടെ കറുത്ത ബാനറിന് പിന്നില്‍ മുഖ്യമന്ത്രി';കടുത്ത ആരോപണവുമായി രാജ്ഭവൻ

‘എസ്എഫ്ഐയുടെ കറുത്ത ബാനറിന് പിന്നില്‍ മുഖ്യമന്ത്രി’;കടുത്ത ആരോപണവുമായി രാജ്ഭവൻ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ കടുത്ത ആരോപണവുമായി രാജ്ഭവന്‍റെ അസാധാരണ വാർത്താകുറിപ്പ്.കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർക്കെതിരായ എസ്എഫ്ഐയുടെ കറുത്ത ബാനറിന് പിന്നിൽ മുഖ്യമന്ത്രിയാണെന്നാണ് ഗവർണറുടെ ആരോപണം.മുഖ്യമന്ത്രിയുടെ നിർദ്ദേശമില്ലാതെ ഗവർണർ താമസിക്കുന്ന ഗസ്റ്റ് ഹൗസിന് സമീപം ബാനർ ഉയർത്താനാകില്ല. സംസ്ഥാനത്ത് ഭരണഘടനാ സംവിധാനങ്ങളുടെ തകർച്ചയുടെ തുടക്കമാണിത്.മുഖ്യമന്ത്രി ബോധപൂർവം ഭരണഘടനാ സംവിധാനങ്ങളുടെ തകർച്ചക്ക് ശ്രമിക്കുകയാണെന്നും രാജ്ഭവൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്കെതിരെ രാജ്ഭവൻ ഇത്തരത്തില്‍ വാർത്താകുറിപ്പിറക്കുന്ന പതിവില്ല.

അതേസമയം, അസാധാരണ വാര്‍ത്താക്കുറിപ്പിറങ്ങിയതിന് പിന്നാലെ ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. ഇങ്ങനെ നിലതെറ്റിയ മനുഷ്യനെ കയര്‍ ഊരി വിടരുതെന്നും എന്തും വിളിച്ചു പറഞ്ഞ് നാടിനെ അപമാനിക്കാമെന്നാണോ ഗവര്‍ണര്‍ കരുതുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തുറന്നടിച്ചു. ഗവർണറുടെ ബ്ലഡി കണ്ണൂർ പരാമർശത്തിനെതിരെയും മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചു. കണ്ണൂരിലെ ചരിത്ര സംഭവങ്ങൾ എണ്ണിപറഞ്ഞ ആയിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments