Wednesday, November 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകെ ബി ഗണേഷ്കുമാറിനെ മന്ത്രിസഭയിൽ എടുത്ത തീരുമാനത്തിനെതിരെ കോൺഗ്രസ്‌

കെ ബി ഗണേഷ്കുമാറിനെ മന്ത്രിസഭയിൽ എടുത്ത തീരുമാനത്തിനെതിരെ കോൺഗ്രസ്‌

കെ ബി ഗണേഷ്കുമാറിനെ മന്ത്രിസഭയിൽ എടുത്ത തീരുമാനത്തിനെതിരെ കോൺഗ്രസ്‌.മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയേ അപമാനിക്കാൻ ശ്രമിച്ചയാളാണ്, തീരുമാനം എൽഡിഎഫ് പിൻവലിക്കണമെന്നും സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിക്കുമെന്നും വി ഡി സതീശൻ പ്രതികരിച്ചു.

നവകേരള സദസിന്റെ പ്രയോജനം എന്താണെന്ന ചോദിച്ച പ്രതിപക്ഷ നേതാവ്എൽഡി എഫ് പ്രചാരണമാണ് നടന്നതെന്നും ആരോപിച്ചു. മുഖ്യമന്ത്രി അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയും, ന്യായികരിക്കുകയും ചെയ്തു. ഇപ്പോൾ സംയമനത്തെക്കുറിച്ച് എന്തിന് സംസാരിക്കുന്നു. ഹർത്താൽ നടത്താൻ യുഡിഎഫ് തീരുമാനിച്ചിട്ടില്ല, മുഖ്യമന്ത്രി എന്ത് അടിസ്ഥാനത്തിലാണ് പറഞ്ഞതെന്ന് അദ്ദേഹം ചോദിച്ചു. എവിടെ നിന്നാണ് വിവരം ലഭിച്ചത്, മുഖ്യമന്ത്രിയ്ക്ക് ഭയമാണ്. നവകേരള സദസിൽ നടന്നത് ലഹരി ഗുണ്ട മാഫിയകളുടെ അഴിഞ്ഞാട്ടമാണ്. മരുമോൻ മന്ത്രിയുടെ നേതൃത്വത്തിലാണ് പൊലീസിനെ നിയന്ത്രിക്കുന്നത്.

സമരങ്ങൾ ഇനിയും തുടരും, കെപിസിസി കൂടി ആലോചിച്ച് തീരുമാനിക്കും. ഒരടിപോലും പിന്നോട്ടില്ല. മുഖ്യമന്ത്രിയുടെ ഗൺമാനെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തണം. ജാമ്യം ലഭിക്കുന്ന വകുപ്പ് ചുമത്തിയത് രക്ഷിക്കാൻ തന്നെയാണ്. ബഹിഷ്കരണം രാഷ്ട്രീയത്തിന്റെ ഭാഗമാണ്. എൽഡിഎഫ് നേതാക്കൾക്ക്പോലും നവകേരള സദസിൽ സംസാരിക്കാൻ അവസരം ലഭിച്ചില്ല.

തോമസ് ചാഴികാടൻ, ശൈലജ ടീച്ചർ എന്നിവർ അപമാനിക്കപ്പെട്ടത് കേരളം കണ്ടതാണ്. മുഹമ്മദ്‌ റിയാസ് തനിക്കെതിരെ സംസാരിക്കുന്നത് ശ്രദ്ധ ലഭിക്കാനാണ്, മുഖ്യമന്ത്രിയേ മറ്റുമന്ത്രിമാർ സംരക്ഷിക്കുന്നില്ലെന്നും മരുമകൻ എങ്കിലും സംരക്ഷിക്കട്ടെയെന്നും അദ്ദേഹം പരിഹസിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments