Friday, October 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപതിവ് തെറ്റിയില്ല; ക്രിസ്മസ് സമ്മാനവുമായി വൈദികർ പാണക്കാടെത്തി

പതിവ് തെറ്റിയില്ല; ക്രിസ്മസ് സമ്മാനവുമായി വൈദികർ പാണക്കാടെത്തി

മലപ്പുറം: പതിവ് തെറ്റിക്കാതെ ഇത്തവണയും ക്രിസ്മസ് സമ്മാനവുമായി വൈദികർ പാണക്കാട് എത്തി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിൽ എത്തിയ സംഘത്തെ പി കെ കുഞ്ഞാലിക്കുട്ടിയും സാദിഖലി തങ്ങളും ചേർന്ന് സ്വീകരിച്ചു. ക്രിസ്മസ് മധുരം പങ്കിട്ടാണ് വൈദിക സംഘം മടങ്ങിയത്.

പാണക്കാട് കൊടപ്പനക്കൽ തറവാട്ടിൽ മുഹമ്മദലി ശിഹാബ് തങ്ങളുടെ അടുക്കലേക്ക് ഓരോ ക്രിസ്‌മസ്‌ കാലത്തും പതിവായി എത്തിയിരുന്നവരാണ്. ഹൈദരലി തങ്ങളുടെ കാലത്തും അത് തുടർന്നു, ഇപ്പോഴും തുടരുന്നു. മലപ്പുറം സെന്റ് തോമസ് ചർച്ച് വികാരി മാത്യു നിരപ്പേൽ, കൊണ്ടോട്ടി സെന്റ് പോൾ ചർച്ച് വികാര സെബാസ്റ്റ്യൻ ചെമ്പുകണ്ടത്തിൽ, ഫാദർ തോമസ് ജോസഫ് എന്നിവരടങ്ങുന്ന സംഘമാണ് ക്രിസ്മസ് മധുരവുമായി പതിവ് തെറ്റിക്കാതെ ഇന്ന് പാണക്കാട് എത്തിയത്.

എറണാകുളം സെന്റ് മേരീസ് ബസലിക്ക പള്ളി ക്രിസ്തുമസിന് തുറക്കില്ല
ആചാരങ്ങൾ വ്യത്യസ്തമാണെങ്കിലും സ്നേഹത്തിന്റെ കൂട്ടായ്മകൾ കാത്തു സൂക്ഷിക്കണമെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. ക്രിസ്‌മസ്‌ സന്ദേശം പങ്കുവെക്കുകയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യമെന്ന് ഫാദർ മാത്യു നിരപ്പേൽ വ്യക്തമാക്കി. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments