ന്യൂഡല്‍ഹി: ക്രിസ്മസ് ദിനത്തില്‍ വസതിയില്‍ വിരുന്നൊരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. മതമേലധ്യക്ഷന്‍മാരും ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും.
ആദ്യമായാണ് പ്രധാനമന്ത്രിയുടെ വസതിയില്‍ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്. വിരുന്നില്‍ കേരളത്തില്‍ നിന്നുള്ള സഭാധ്യക്ഷര്‍ പങ്കെടുക്കുമോ എന്നതില്‍ വ്യക്തതയില്ല. ക്രൈസ്തവ വിഭാഗത്തെ ഒപ്പം നിര്‍ത്താന്‍ കേരളത്തില്‍ സഹയാത്ര നടത്തുന്നതിനിടെയാണ് പ്രധാനമന്ത്രി ക്രിസ്മസ് വിരുന്ന് ഒരുക്കുന്നത്.