Friday, October 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമുസ്ലീം ലീഗ് ജമ്മു കശ്മീരിനെ നിരോധിത സംഘടനയായി പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം

മുസ്ലീം ലീഗ് ജമ്മു കശ്മീരിനെ നിരോധിത സംഘടനയായി പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം

മുസ്ലീം ലീഗ് ജമ്മു കശ്മീരിനെ (മസറത്ത് ആലം വിഭാഗം) നിരോധിത സംഘടനയായി പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം. ദേശവിരുദ്ധ, വിഘടനവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായും തീവ്രവാദ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതായും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

അഖിലേന്ത്യാ ഹുറിയത്ത് കോൺഫറൻസിന്റെ ഇടക്കാല ചെയർമാൻ മസറത്ത് ആലമിന്റെ നേതൃത്വത്തിലുള്ള വിഭാഗം ദേശവിരുദ്ധ, വിഘടനവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും, തീവ്രവാദ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും, ജമ്മു കശ്മീരിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കാൻ ആളുകളെ പ്രേരിപ്പിച്ചെന്നുമാണ് കണ്ടെത്തൽ.ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുടെ ഐക്യത്തിനും പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരായി പ്രവർത്തിക്കുന്ന ആരെയും വെറുതെ വിടില്ലെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments