ദേശീയ നേതൃത്വത്തിനെതിരെ മുൻ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. രാജ്യം ഭരിക്കുന്ന ഫാസിസ്റ്റ്-വർഗീയ ശക്തികളെ പരാജയപ്പെടുത്താനുള്ള ശ്രമത്തിൽ ആജ്ഞാശക്തിയുള്ള നേതാക്കളുടെ അഭാവം കോൺഗ്രസിനെ പ്രതിസന്ധിയിലാക്കുന്നു. ജനാധിപത്യ, മതതേരശക്തികൾ വെല്ലുവിളി നേരിടുമ്പോൾ മികച്ച നേതൃത്വം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ‘ഫാദർ ഫിഗർ’ ഇല്ലാത്തത് ദുരന്തമാണ്. മതേതരശക്തികളെ ചേർത്തുപിടിച്ച് മുന്നോട്ട് പോകാൻ മികച്ച നേതൃനിര വേണമെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.
‘ജനാധിപത്യ, മതതേരശക്തികൾ വെല്ലുവിളി നേരിടുമ്പോൾ മികച്ച നേതൃത്വം അനിവാര്യം’; ദേശീയ നേതൃത്വത്തിനെതിരെ മുല്ലപ്പള്ളി രാമചന്ദ്രൻ
RELATED ARTICLES



