Saturday, January 18, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപ്രിയങ്ക ഗാന്ധിക്കെതിരെ ആദ്യമായി ഇ.ഡി. കുറ്റപത്രം

പ്രിയങ്ക ഗാന്ധിക്കെതിരെ ആദ്യമായി ഇ.ഡി. കുറ്റപത്രം

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ പേര് ആദ്യമായി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി.) കുറ്റപത്രത്തിൽ. ഹരിയാനയിൽ അഞ്ച് ഏക്കർ ഭൂമി ക്രയവിക്രയം നടത്തിയതുമായി ബന്ധപ്പെട്ട കേസിലെ ഇ.ഡി. കുറ്റപത്രത്തിലാണ് പ്രിയങ്ക ഉൾപ്പെട്ടിട്ടുള്ളത്. ഭർത്താവും ബിസിനസുകാരനായ റോബർട്ട് വാദ്രയും കുറ്റപത്രത്തിലുണ്ട്. എന്നാൽ ‘കുറ്റവാളികൾ’ ആയി പട്ടികപ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്.

എൻ.ആർ.ഐ വ്യവസായി സി.സി തമ്പി, ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരൻ സുമിത് ഛദ്ദ എന്നിവർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. ആയുധ ഇടപാടുകാരൻ സഞ്ജയ് ഭണ്ഡാരിക്ക് അനധികൃത വരുമാനം മറച്ചുവെക്കാൻ സഹായിച്ചതായാണ് ഇ.ഡി പറയുന്നത്.ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന റിയൽ എസ്റ്റേറ്റ് ഏജന്‍റ് എച്ച്.എൽ പഹ്‌വയിൽനിന്ന് 2006ൽ ഹരിയാനയിലെ ഫരീദാബാദില്‍ പ്രിയങ്ക അഞ്ച് ഏക്കർ കൃഷി ഭൂമി വാങ്ങുകയും 2010ൽ പഹ്‌വയ്ക്കുതന്നെ വിൽക്കുകയും ചെയ്തതായി കുറ്റപത്രത്തിൽ പറയുന്നു. 2005 മുതൽ 2008 വരെ 486 ഏക്കർ ഭൂമി വാങ്ങാൻ തമ്പി പഹ്‌വയുടെ സേവനം ഉപയോഗിച്ചതായി ഇഡി കുറ്റപത്രത്തിൽ പറയുന്നു. 2005-06ൽ അമിപുരിൽ 40.08 ഏക്കർ ഭൂമി റോബർട്ട് വാദ്ര വാങ്ങി. അതേ ഭൂമി 2010 ഡിസംബറിൽ പഹ്‌വയ്ക്ക് വിൽക്കുകയും ചെയ്‌തു. ഇതിനുപുറമെയാണ് പ്രിയങ്ക ഗാന്ധിക്കെതിരെ ആരോപണമുയർന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com