Friday, October 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'ലോക്സഭാ തിരഞ്ഞെടുപ്പിന് കോൺ​ഗ്രസ് സജ്ജം'; തന്ത്രങ്ങൾ ചർച്ച ചെയ്തെന്ന് ദീപ ദാസ് മുൻഷി

‘ലോക്സഭാ തിരഞ്ഞെടുപ്പിന് കോൺ​ഗ്രസ് സജ്ജം’; തന്ത്രങ്ങൾ ചർച്ച ചെയ്തെന്ന് ദീപ ദാസ് മുൻഷി

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് കോൺ​ഗ്രസ് സജ്ജമെന്ന് കേരളത്തിന്റെ ചുമതലയുളള എഐസിസി ജനറൽ സെക്രട്ടറി ഡോ. ദീപ ദാസ് മുൻഷി. തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ചർച്ച ചെയ്തു. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമോ എന്നതിന് ഉത്തരം നൽകും. അക്കാര്യത്തിൽ എഐസിസി തീരുമാനമെടുക്കുമെന്നും താമസിയാതെ പാർട്ടി ഈ വിഷയത്തിൽ പ്രതികരിക്കുമെന്നും ദീപ ദാസ് മുൻഷി വ്യക്തമാക്കി. സംഘടനാപരമായ തിരക്കുകൾ കാരണമാണ് തീരുമാനം വൈകുന്നതെന്നും അവർ കൂട്ടിച്ചേർത്തു. കെപിസിസി നിർവ്വാഹക സമിതി യോ​ഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു ദീപ ദാസ് മുൻഷി.

കോൺ​ഗ്രസിന്റെ പോരാട്ടം ജനാധിപത്യം സംരക്ഷിക്കുന്നതിനാണ്. വർഗീയതക്കെതിരെ പോരാടുമെന്നും ബിജെപിയുടെ തെറ്റായ നയങ്ങൾ തുറന്നുകാട്ടുമെന്നും ദീപ ദാസ് മുൻഷി പറഞ്ഞു. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കരുത് എന്നത് സിപിഐയുടെ മാത്രം അഭിപ്രായമാണ്. ആര് ഏത് സീറ്റിൽ മത്സരിക്കണം എന്നത് കോൺഗ്രസിന്റെ തീരുമാനമാണ്. സംസ്ഥാന കോൺഗ്രസ് നേതൃത്വമാണ് തീരുമാനിക്കേണ്ടത്. എന്തുകൊണ്ടാണ് സിപിഐ രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കാത്തതെന്നും ദീപ ദാസ് ചോദിച്ചു.

തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുക എന്നതാണ് വിജയമന്ത്രം. ആ മന്ത്രം എപ്പോഴും കോൺഗ്രസ്സിനൊപ്പമുണ്ടെന്നും ദീപ ദാസ് മുൻഷി കൂട്ടിച്ചേർത്തു. കെപിസിസി പ്രവർത്തനം ഏകോപിപ്പിക്കാൻ എട്ടം​ഗ കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ട്. യോ​ഗത്തിൽ പങ്കെടുത്ത മുതിർന്ന നേതാവ് വിഎം സുധീരൻ തന്റെ പ്രസംഗം കഴിഞ്ഞയുടനെ മടങ്ങി. രാമക്ഷേത്ര പ്രതിഷ്ഠാ വിഷയത്തിൽ വി എം സുധീരൻ സംസാരിച്ചില്ല. സുധീരൻ പോയിക്കഴിഞ്ഞ് രണ്ടുമണിക്കൂറോളം യോഗം തുടർന്നു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments