മെൽബൺ : വൈവിധ്യങ്ങൾ നിറഞ്ഞ നാട്ടുരാജ്യങ്ങളെ ഏകോപിപ്പിച്ച് സ്വതന്ത്രഭാരതം ഇന്നു കാണുന്ന അവസ്ഥയിലേക്ക് എത്തിച്ചത് ജവഹർലാൽ നെഹ്റുവിന്റെ ദീർഘവീക്ഷണത്തിന്റെയും അർപ്പണബോധത്തിന്റെയും ഫലമാണെന്ന് നെഹ്റു അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മാത്യു കുഴൽനാടൻ എം.എൽ.എ പറഞ്ഞു. മതം, ഭാഷ, സംസ്കാരം എന്നിവയിലെല്ലാം വ്യത്യസ്ഥത പുലർത്തിയ ഒരു ജനതയെ ശാസ്ത്രബോധമുള്ളവരും വിദ്യാസമ്പന്നരുമാക്കി മാറ്റുവാൻ അദ്ദേഹത്തിന്റെ അറിവും കഴിവും പരമാവധി പ്രയോജനപ്പെടുത്തി, വൻകിട പദ്ധതികളിലൂടെയും രാജ്യാന്തര നിലവാരമുള്ള ഗവേഷണസ്ഥാപനങ്ങൾ സ്ഥാപിച്ചുകൊണ്ടും ഇന്ത്യയെ ഇന്നു കാണുന്ന അവസ്ഥയിലേക്ക് എത്തിക്കുവാൻ അടിത്തറ പാകിയത് നെഹ്റുവാണ്. ഒഐസിസി ഓസ്ട്രേലിയ വിക്ടോറിയ കമ്മറ്റി സംഘടിപ്പിച്ച നെഹ്റു ജയന്തി ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാത്യു കുഴൽനാടൻ എം.എൽ.എ സംസാരിക്കുന്നു
ചടങ്ങിൽ ഒഐസിസി വിക്ടോറിയ പ്രസിഡൻറ് ജിജേഷ് പുത്തൻവീടൻ അധ്യക്ഷത വഹിച്ചു. ഒഐസിസി ഗ്ലോബൽ കമ്മറ്റി മെമ്പർ ബിജു സ്കറിയ അനുസ്മരണ സംഭാഷണം നടത്തി. ഒഐസിസി നാഷണൽ പ്രസിഡന്റ് ഹൈനസ് ബിനോയി, നാഷണൽ കോ–ഓഡിനേറ്റർ മാർട്ടിൻ ഉറുമീസ്. ഐ.ഒ.സി വൈസ് പ്രസിഡന്റ് ജോർജ്മാത്യു പാലക്കലോടി എന്നിവർ പ്രസംഗിച്ചു. ബിനു ജോൺ സ്വഗതവും ജോസ് സെബാസ്റ്റ്യൻ, റെജി പാറക്കൽ. ഷിനോയ് സ്റ്റീഫൻ, അഫ്സൽ അബ്ദുൾ ഖാദർ, ഫിൻസോ തങ്കച്ചൻ, ജിനോ, മദനൻ ചെല്ലപ്പൻ, ഗീതു അരുൺ, തമ്പി ചെമ്മനം, പോൾ എന്നിവർ ആശംസ നേർന്നു. ലിന്റോ ദേവസി യോഗത്തിൽ നന്ദി അറിയിച്ചു.”