Thursday, January 16, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസുരേഷ് ഗോപി കളിക്കണ്ട, കണ്ണൂരിൽ എസ്ഐയോട് കയർത്ത് എം എൽഎ വിജിൻ

സുരേഷ് ഗോപി കളിക്കണ്ട, കണ്ണൂരിൽ എസ്ഐയോട് കയർത്ത് എം എൽഎ വിജിൻ

കണ്ണൂർ: എസ്ഐയോട് പരസ്യമായി കയർത്ത് കല്ല്യാശ്ശേരി എംഎൽഎ എം വിജിൻ. സമരക്കാരുടെ മുന്നിൽവച്ചാണ് എസ്ഐയെ വിറപ്പിച്ചത്.സിവിൽ സ്റ്റേഷനിൽ നഴ്‌സുമാരുടെ സംഘടനയുടെ സമരത്തിനിടെയായിരുന്നു സംഭവം.

സമരവേദയിൽ എത്തിയ ടൗൺ എസ്ഐ, സിവിൽ സ്റ്റേഷൻ വളപ്പിൽ സമരം ചെയ്തവർക്കെതിരെ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ വിഷയത്തിൽ എംഎൽഎ ഇടപെടുകയായിരുന്നു. എസ്ഐയും എംഎൽഎയും തമ്മിൽ രൂക്ഷമായ വാക്പോര് നടന്നെന്നാണ് റിപ്പോർട്ട്. വാക്കേറ്റത്തിനിടെ പിണറായി വിജയന്റെ പൊലീസിന് നാണക്കേട് ഉണ്ടാക്കരുതെന്നും സുരേഷ് ഗോപി കളിക്കരുതെന്നും എംഎൽഎ എസ്ഐയോട് പറയുകയായിരുന്നു.

നഴ്‌സുമാരുടെ കളക്ടറേറ്റ് മാർച്ചിന്റെ ഉദ്ഘാടകനായിരുന്നു എംഎൽഎ. സാധാരണ രീതിയിൽ കളക്ടറേറ്റിലേക്ക് മാർച്ച് നടക്കുമ്പോൾ പൊലീസ് ഗേറ്റിൽവച്ചുതന്നെ തടയുന്നതായിരുന്നു പതിവ്. എന്നാൽ നഴ്സുമാരുടെ മാർച്ച് തടയാൻ പൊലീസ് ഉണ്ടായിരുന്നില്ല. ഇതേത്തുടർന്ന് സിവിൽ സ്റ്റേഷൻ വളപ്പിൽ കടന്ന പ്രവർത്തകർ അവിടെ പരിപാടി നടത്തുകയും ചെയ്തു. ഇതിനിടെ സ്ഥലത്ത് കണ്ണൂർ ടൗൺ എസ്ഐയും സംഘവും എത്തി സമരക്കാരുടെ എല്ലാം പേരെഴുതി എടുക്കാൻ നിർദ്ദേശിച്ചു. പേരെഴുതാനെത്തിയ വനിതാ പൊലീസ് എംഎൽഎയെ തിരിച്ചറിയാതെ അദ്ദേഹത്തോട് പേരുചോദിക്കുകയും ചെയ്തു.

പരിപാടി പുറത്തേക്ക് മാറ്റാം എന്ന് എൽഎൽഎ പൊലീസിനെ അറിയിച്ചു. എന്നാൽ ഇതിനിടെ എംഎൽഎ അടക്കമുള്ളവരുടെ മൈക്ക് പൊലീസ് പിടിച്ചുവാങ്ങി എന്നാണ് മാർച്ചിൽ പങ്കെടുത്തവർ ആരോപിക്കുന്നത്. സംഘർഷത്തിന് ഒരു സാദ്ധ്യതയുമില്ലാതിരുന്നിടത്ത് പൊലീസ് വളരെ മോശമായാണ് പെരുമാറിയതെന്നും സിനിമാ സ്റ്റൈലിൽ ഷാേ നടത്തിയെന്നും ഇതോടെ പ്രകോപിതനാകേണ്ടി വന്നു എന്നുമാണ് എംഎൽഎ സംഭവത്തെക്കുറിച്ച് വിശദീകരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com