കണ്ണൂർ: റബറിന് 250 രൂപ എന്ന ആവശ്യത്തിൽനിന്നു കർഷകർ പിന്നോട്ടില്ലെന്നും ആവശ്യം നിറവേറ്റിയില്ലെങ്കിൽ അടുത്ത തിരഞ്ഞെടുപ്പിൽ ഭരണകൂടത്തിന്റെ ഉത്തുംഗശൃംഗങ്ങളിൽ ഇരിക്കുന്നവരെ താഴെയിറക്കാനും കർഷകർ തന്നെ മുന്നോട്ടു വരുമെന്നു തലശേരി അതിരൂപതാ ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി. മലയോര കർഷകരോടു മുഖ്യമന്ത്രി പറഞ്ഞ വാഗ്ദാനം പാലിച്ചിട്ടില്ല. അതു പാലിക്കണം. റബറിന് 250 രൂപയെന്ന തിരഞ്ഞെടുപ്പു മാനിഫെസ്റ്റോയിലെ വാഗ്ദാനം നിറവേറ്റിത്തരാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും പാംപ്ലാനി പറഞ്ഞു.



