ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നത് നേരത്തെയാക്കുമെന്ന് ശശി തരൂര്‍. അവസാന നിമിഷം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നത് ശരിയല്ലെന്ന് ശശി തരൂര്‍ പറഞ്ഞു. സ്ഥാനാര്‍ഥിത്വം നേരത്തെ പ്രഖ്യാപിച്ചാല്‍ തെരഞ്ഞെടുപ്പില്‍ അത് പ്രതിഫലിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സ്ഥാനാര്‍ഥികളെ നേരത്തെ പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ കോണ്‍ഗ്രസ് എടുത്തിട്ടുണ്ടെന്ന് ശശി തരൂര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യും. ഭാരത് ജോഡോ യാത്രയെ ജനങ്ങള്‍ സ്വീകരിച്ചിരുന്നെന്ന് അദ്ദേഹം പറയുന്നു. പ്രധാനമന്ത്രിയുടെ തൃശൂര്‍ സന്ദര്‍ശനത്തിലൂടെ ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്നും കുറച്ച് മാസങ്ങള്‍ അത് സഹിക്കേണ്ടിവരുമെന്നും ശശി തരൂര്‍ പറഞ്ഞു.
അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കം തുടങ്ങി. ഫെബ്രുവരി അവസാനത്തോടെ പ്രഖ്യാപനം ഉണ്ടാകും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണ്‍ രാജീവ് കുമാറും അംഗങ്ങളും എല്ലാ സംസ്ഥാനങ്ങളിലും സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം ഡല്‍ഹിയില്‍ യോഗം ചേര്‍ന്നാകും അന്തിമ ഷെഡ്യൂള്‍ തയ്യാറാക്കുക.