Saturday, December 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകാനഡയില്‍ മൂന്നംഗ ഇന്ത്യന്‍ കുടുംബത്തിന്‍റെ മരണം: വീടിന് തീപിടിച്ചത് ദുരൂഹമെന്ന് പൊലീസ്

കാനഡയില്‍ മൂന്നംഗ ഇന്ത്യന്‍ കുടുംബത്തിന്‍റെ മരണം: വീടിന് തീപിടിച്ചത് ദുരൂഹമെന്ന് പൊലീസ്

ഒന്‍റാറിയോ: കാനഡയിലെ ഒന്‍റാറിയോയിൽ വീടിന് തീപിടിച്ച് ഇന്ത്യൻ വംശജരായ ദമ്പതികളും മകളും മരിച്ചു. മാർച്ച് ഏഴിനാണ് സംഭവം നടന്നതെന്നും മൃതദേഹങ്ങൾ പൂർണമായും കത്തിനശിച്ചതായും പൊലീസ് അറിയിച്ചു.  രാജീവ് വരിക്കോ(51), ഭാര്യ ശില്‍പ കോഥ(47), ഇവരുടെ മകള്‍ മഹെക് വരിക്കോ(16) എന്നിവരാണ് മരിച്ചത്. വീടിനുള്ളിലെ തീപിടിത്തമാണെന്നാണ് മരണകാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം തീപിടിത്തം സംശയാസ്പദമാണെന്ന് പൊലീസ് വ്യക്തമാക്കി.  കാരണം കണ്ടെത്താൻ ലഭ്യമായ എല്ലാ തെളിവുകളും പരിശോധിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.
ദുബായ് വീസയുളളവർക്ക് ഷാർജയിലൂടെയോ അബുദാബിയിലൂടെയോ യുഎഇയിലേക്ക് പ്രവേശനമില്ലേ; ആശങ്കവേണ്ട, സത്യമറിയാം

15 വര്‍ഷമായി കുടുംബം ഇവിടെ താമസിക്കുന്നു. സംശയാസ്പദമായി ഒന്നും ഉണ്ടായിട്ടില്ലെന്നാണ് സമീപവാസികളുടെ പ്രതികരണം. എന്നാല്‍ കുടുംബത്തിന്‍റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും അറിയാവുന്നവര്‍ ഉണ്ടെങ്കില്‍ വിവരം നല്‍കണമെന്ന് പൊലീസ് ആവശ്യപ്പെടുന്നു. തീ അണച്ചതിനുശേഷം, കത്തിനശിച്ച വീടിനുള്ളിൽ മനുഷ്യന്‍റെ അവശിഷ്ടങ്ങൾ പൊലീസ് കണ്ടെത്തി, എന്നാൽ കൊല്ലപ്പെട്ട ആളുകളുടെ എണ്ണം ആ സമയത്ത് തിട്ടപ്പെടുത്താൻ കഴിഞ്ഞില്ല.

രാജീവ് വാരിക്കൂ ടൊറന്‍റോ പൊലീസിൽ സന്നദ്ധപ്രവർത്തകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വീടിന് തീപിടിച്ച സാഹചര്യം അന്വേഷിച്ച് വരികയാണ്. വിവരങ്ങളോ വിഡിയോ ദൃശ്യങ്ങളോ (ഡാഷ്‌ക്യാം അല്ലെങ്കിൽ മറ്റെന്തെങ്കിലും) ഉള്ളവർ ഹോമിസൈഡ് ഡിറ്റക്റ്റീവുകളുമായി ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നതായി പൊലീസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments