കേന്ദ്ര അവഗണനയില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന സമരത്തിലേക്ക് പ്രതിപക്ഷത്തെ ക്ഷണിച്ച് മുഖ്യമന്ത്രി. യുഡിഎഫില്‍ ആലോചിച്ച് നിലപാട് അറിയാക്കമെന്ന് പതിപക്ഷ നേതാവ് വി.ഡി സതീശന്‍ വ്യക്തമാക്കി. കേന്ദ്രത്തിനെതിരായ പ്രക്ഷോഭത്തില്‍ എല്ലാവരുടേയും പിന്തുണ വേണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനും പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഡല്‍ഹിയില്‍ നടക്കുന്ന സമരത്തിലേക്ക് പ്രതിപക്ഷത്തെ ക്ഷണിച്ചത്. കേന്ദ്ര അവഗണനയ്‌ക്കെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും ഈ മാസം ഡല്‍ഹിയില്‍ സമരം നടത്തുന്നുണ്ട്. കേന്ദ്രം സംസ്ഥാനത്തോട് കടുത്ത അവഗണന കാട്ടുകയാണെന്നും അര്‍ഹത വിഹിതം പോലും നല്‍കുന്നില്ലെന്നും മുഖ്യമന്ത്രി യോഗത്തില്‍ വിശദീകരിച്ചു.
അവസാന പാദത്തില്‍പ്പോലും കടമെടുക്കാനുള്ള പരിധി വെട്ടിക്കുറയ്ക്കുകയാണ്. വികസന പ്രവര്‍ത്തനങ്ങളെ തകടികം മറിക്കുന്നതിനെതിരെ യോജിച്ചുള്ള സമരം വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ യു.ഡി.എഫില്‍ ചര്‍ച്ച ചെയ്ത് മറുപടി അറിയിക്കാമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ധൂര്‍ത്തും നികുതി പിരിച്ചെടുക്കാത്തതും പ്രതിസന്ധിക്ക് മറ്റൊരു കാരണമാണെന്ന് വി.ഡി സതീശന്‍ യോഗത്തില്‍ കയറ്റപ്പെടുത്തി.
കേന്ദ്രത്തിനെതിരായ പ്രക്ഷോഭത്തില്‍ എല്ലാവരുടെയും പിന്തുണ വേണമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. പ്രതിപക്ഷം അനുകൂലമായ നിലപാട് സ്വീകരിച്ചാല്‍ നല്ലതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനെതിരെ ഒരുമിച്ചുള്ള നീക്കത്തിന് സാധ്യത തേടിയാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. നിയമപോരാട്ടത്തിനൊപ്പം കേന്ദ്രത്തിനെതിരെ യോജിച്ച പ്രക്ഷോഭം വേണമെന്നതാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്.