തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് നാല് കേസുകളിലും ജാമ്യം. ഇതോടെ രാഹുല്‍ ഇന്ന് ജയില്‍ മോചിതനാകും. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘര്‍ഷ കേസുമായി ബന്ധപ്പെട്ട് കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ആദ്യം ജാമ്യം ലഭിച്ചത്. ഡിജിപി ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസിലും ജാമ്യം ലഭിച്ചതോടെയാണ് ജയില്‍ മോചിതനാവുന്നത്. രണ്ട് കേസുകളില്‍ ഇന്നലെ ജാമ്യം ലഭിച്ചിരുന്നു.എല്ലാ തിങ്കളാഴ്ച്ചയും 10 മണിക്കും ഒരു മണിക്കും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. പൊതുമുതല്‍ നശിപ്പിച്ചതിന് കോടതി നിര്‍ദേശിച്ച തുക കെട്ടിവെക്കണം എന്നീ ഉപാധികളോടെയാണ് ആദ്യത്തെ കേസില്‍ ജാമ്യം അനുവദിച്ചത്. ജനുവരി 9 നായിരുന്നു രാഹുലിനെ അറസ്റ്റ് ചെയ്തത്.