കോട്ടയം: സര്‍ക്കാരിനെതിരെ സമരം ശക്തമാക്കാന്‍ യൂത്ത് കോണ്‍ഗ്രസ്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജയില്‍ മോചനത്തിനു പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് തീരുമാനം. സമരത്തിനിടെ ക്രൂരമായി മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നിയമനടപടികളും ശക്തമാക്കും. സമര തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ ഇന്ദിരാഭവനില്‍ മാധ്യമങ്ങളെ കാണുമെന്നും നേതാക്കള്‍ വ്യക്തമാക്കി. വിഡിയോ റിപ്പോര്‍ട്ട് കാണാം.
സെക്രട്ടറിയേറ്റ് മാര്‍ച്ച്,ഡി.ജി.പി ഓഫിസ് മാര്‍ച്ച് കേസുകളില്‍ ജാമ്യം ലഭിച്ചതോടെയാണ് ഒന്‍പത് ദിവസത്തെ ജയില്‍വാസത്തിന് ശേഷം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ ജയില്‍മോചിതനായത്. ജാമ്യ നടപടികൾ പൂർത്തിയാക്കി രാത്രി പത്തു മണിയോടെ പുറത്തിറങ്ങിയ രാഹുല്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. കിരീടം താഴെ വെയ്ക്കുക, ജനങ്ങൾ പിന്നാലെയുണ്ടെന്നായിരുന്നു പുറത്തിറങ്ങിയ ശേഷം രാഹുലിന്റെ പ്രതികരണം. വന്‍ സ്വീകരണമാണ് പ്രവര്‍ത്തകര്‍ ഒരുക്കിയത്