Sunday, January 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻെറ കമ്പനി എക്സാലോജികും സിഎംആർഎല്ലും തമ്മിൽ നടന്ന ഇടപാടുകൾ സിബിഐ അന്വേഷിക്കണമെന്ന്...

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻെറ കമ്പനി എക്സാലോജികും സിഎംആർഎല്ലും തമ്മിൽ നടന്ന ഇടപാടുകൾ സിബിഐ അന്വേഷിക്കണമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻെറ കമ്പനി എക്സാലോജികും സിഎംആർഎല്ലും തമ്മിൽ നടന്ന ഇടപാടുകൾ സിബിഐ അന്വേഷിക്കണമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. ബെം​ഗളൂരുവിലുളള കമ്പനി നടത്തിയ അഴിമതിയിൽ കർണാടക സർക്കാർ സിബിഐ അന്വേഷണം ആവശ്യപ്പെടണം. അടിയന്തിരമായി സിബിഐ അന്വേഷണം വേണമെന്ന് കോൺ​ഗ്രസ് കർണാടക സർക്കാരിനോട് ആവശ്യപ്പെടണമെന്നും വി മുരളീധരൻ പറഞ്ഞു.

സംസ്ഥാന വ്യവസായ മന്ത്രി കഴിഞ്ഞ മൂന്ന് നാല് ദിവസമായി മൗനത്തിലാണെന്നും വി മുരളീധരൻ പറഞ്ഞു. പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസിക്ക് ഷെയർ ഉളള കമ്പനിയാണത്. ഈ കാര്യത്തിൽ കെഎസ്ഐഡിസി എന്ത് നടപടിയാണ് എടുക്കാൻ പോകുന്നത്. ഇതിൽ കെഎസ്ഐഡിസിക്ക് കൃത്യമായ പങ്കുണ്ട്. കേന്ദ്രവും സിപിഐഎമ്മും ധാരണയുണ്ടെന്ന് സ്ഥിരമായി പറഞ്ഞുനടക്കുന്നവരാണ്. ആര് തമ്മിലാണ് ധാരണ എന്ന് ഇതിലൂടെ വ്യക്തമായി മനസ്സിലായി. അങ്ങനെയൊരു ധാരണ ഇല്ലെങ്കിൽ കർണാടക സർക്കാരിനോട് കോൺ​ഗ്രസ് സിബിഐ അന്വേഷണം ആവശ്യപ്പെടണമെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.

അതുകൊണ്ട് കേന്ദ്ര വേട്ട എന്ന് പറഞ്ഞ് ഒരുമിച്ച് നിയമസഭയിൽ പ്രമേയം പാസാക്കിയവരാണ് യുഡിഎഫും എൽഡിഎഫും. ഇനിയെങ്കിലും സിബിഐയെ ഉപയോ​ഗിച്ച് കേന്ദ്രം പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നുവെന്ന പരാമർശം പിൻവലിച്ച് കോൺ​ഗ്രസ് നേതാക്കൾ മാപ്പ് പറയുമോ എന്ന് കേരളത്തിലെ ജനങ്ങൾക്ക് അറിയാൻ താത്പര്യമുണ്ടെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. കടലാസ് കമ്പനി ഉണ്ടാക്കി മാസപ്പടി വാങ്ങുന്നത് അഴിമതി ആണ്. സഭയെ തെറ്റുദ്ധരിപ്പിക്കുന്നത് അവകാശ ലംഘനമാണ്. സഭയെ തെറ്റുദ്ധരിപ്പിച്ചതിന് മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകാൻ പ്രതിപക്ഷം തയാറാകുമോ എന്നും വി മുരളീധരൻ ചോദിച്ചു. ഇതിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെടാൻ പോലും ലജ്ജയുണ്ടെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേർത്തു.

എക്സാലോജികും സിഎംആർഎല്ലും തമ്മിൽ നടന്ന ഇടപാടുകൾ സി ബി ഐ അന്വേഷിക്കണമെന്ന് കമ്പനി രജിസ്ട്രാർ ആവശ്യപ്പെട്ടിരുന്നു. കളളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിൻെറ പരിധിയിൽ വരുന്ന വിഷയങ്ങളുളളതിനാൽ ഇ ഡി അന്വേഷണവും വേണമെന്ന് ശുപാർശ ചെയ്തു. എക്സാലോജിക്കും സിഎംആർഎല്ലും തമ്മിൽ നടന്ന ഇടപാടുകൾ അടിമുടി ദുരൂഹമാണെന്നും കർണാടക കമ്പനി രജിസ്ട്രാർ നൽകിയ റിപ്പോർട്ടിൽ പറയുന്നു.കമ്പനി നിയമലംഘനങ്ങളുടെ പേരിൽ വീണയ്ക്കും സ്ഥാപനത്തിനും 2021ൽ 1ലക്ഷം രൂപ വീതം പിഴ വിധിച്ചിരുന്നു. എക്സാലോജിക്കിനെതിരെയുള്ള ബാംഗ്ലൂർ റജിസ്ട്രാർ ഓഫ് കമ്പനീസിൻ്റെ റിപ്പോർട്ടാണ് പുറത്ത് വന്നത്. എക്സാലോജിക്-സിഎംആർഎൽ ഇടപാട് അടിമുടി ദുരൂഹമെന്നും ബാംഗ്ലൂർ ആർഒസി. സിഎംആർഎല്ലുമായിയുളള കരാറിന്റെ വിശദാംശങ്ങൾ എക്‌സാലോജിക്ക് മറച്ചുവച്ചെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട് സെക്ഷൻ 447, 448 പ്രകാരം നടപടിയെടുക്കാമെന്നും ആർഒസി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. പിഴയും തടവ് ശിക്ഷയും ലഭിക്കാവുന്ന വകുപ്പുകളാണ് നടപടി ശുപാർശയിൽ ആർഒസി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

സിഎംആർഎല്ലുമായുളള കരാർ വിവരങ്ങൾ ആവശ്യപ്പെട്ടിട്ടും എക്സാലോജിക് നൽകിയില്ല.നൽകിയ സേവനത്തിനാണ് പണം കൈപ്പറ്റിയത് എന്നതിന് തെളിവ് ഹാജരാക്കിയില്ല. എക്സാലോജിക് ആകെ ഹാജരാക്കിയത് ജിഎസ്ടി അടച്ച രസീത് മാത്രമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സേവനം നൽകാനെന്ന കരാറിൻെറ മറവിൽ സിഎംആർഎൽ കമ്പനിയുമായി നടന്ന ഇത്തരം ദുരൂഹ ഇടപാടുകൾ കളളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിൻ്റെ പരിധിയിൽ വരുന്നതാണ്.അഴിമതി നിരോധന നിയമ ത്തിൻെറ പരിധിയിൽ വരുന്ന കാര്യങ്ങളും ഇതിൽ വന്നുചേർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇടപാടുകളെ കുറിച്ചുളള അന്വേഷണം സിബിഐക്കും ഇഡിക്കും കൈമാറേണ്ടത് ആവശ്യമാണെന്നും കമ്പനി രജിസ്ട്രാർ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിയായ എക്‌സാലോജിക്കിനെതിരെ കേന്ദ്ര എജന്‍സിയുടെ അന്വേഷണം നേരത്തെ പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തിൻ്റേതായിരുന്നു ഉത്തരവ്. വീണാ വിജയൻ്റെ കമ്പനി കൈപ്പറ്റിയ തുകയെ കുറിച്ചാണ് പ്രധാനമായും അന്വേഷിക്കുക. നാല് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com