Monday, November 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsബിൽകിസ് ബാനു കേസ്; കുറ്റവാളികള്‍ക്ക് കീഴടങ്ങാന്‍ സമയപരിധിയില്‍ ഇളവില്ല

ബിൽകിസ് ബാനു കേസ്; കുറ്റവാളികള്‍ക്ക് കീഴടങ്ങാന്‍ സമയപരിധിയില്‍ ഇളവില്ല

ഡൽഹി: ബില്‍കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ കുറ്റവാളികള്‍ക്ക് കീഴടങ്ങാന്‍ സമയപരിധിയില്‍ ഇളവില്ല. സമയപരിധിയില്‍ ഇളവ് തേടിയ ഒമ്പത് കുറ്റവാളികളുടെ ഹര്‍ജി സുപ്രിംകോടതി തള്ളി. ജയിലിലെത്തി കീഴടങ്ങാന്‍ ഒരുമാസം സാവകാശം വേണമെന്ന പ്രതികളുടെ ആവശ്യമാണ് തള്ളിയത്. ആരോഗ്യ പ്രശ്‌നങ്ങള്‍, മക്കളുടെ വിവാഹം, വിളവെടുപ്പ് കാലം തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. 11 കുറ്റവാളികളും ഈ മാസം 22നകം ജയിലിലെത്തി കീഴടങ്ങണമെന്നാണ് സുപ്രിംകോടതി വിധി.

കുറ്റവാളികള്‍ക്ക് ശിക്ഷയിൽ ഇളവ് നല്‍കിയ ഗുജറാത്ത് സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കിയായിരുന്നു സുപ്രിംകോടതിയുടെ നടപടി. ശിക്ഷാ ഇളവ് നല്‍കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അധികാരമില്ലെന്നായിരുന്നു കോടതി വ്യക്തമാക്കിയത്. വിചാരണ നടത്തിയ മഹാരാഷ്ട്ര സര്‍ക്കാരിനാണ് ശിക്ഷാ ഇളവ് നല്‍കാനുള്ള അധികാരമെന്നുമായിരുന്നു സുപ്രിംകോടതി വിധി.

ബിൽകിസ് ബാനുവിനെയും മാതാവിനെയും കൂട്ടബലാത്സംഗം ചെയ്യുകയും മൂന്നു വയസുകാരിയായ മകള്‍ ഉൾപ്പെടെയുള്ളവരെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ കഴിഞ്ഞ ദിവസമാണ് കോടതിയുടെ നിര്‍ണായക വിധി വന്നത്. 11 പ്രതികൾക്കും ജീവപര്യന്തം ശിക്ഷയാണ് വിധിച്ചിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments