Friday, October 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews‘എത്രകാലമായി നിങ്ങൾ ഒരു പെൺകുട്ടിയെ വേട്ടയാടുന്നു, ജീവിക്കാൻ സമ്മതിക്കില്ലേ?; വീണയെ പിന്തുണച്ച് ഇ.പി. ജയരാജൻ

‘എത്രകാലമായി നിങ്ങൾ ഒരു പെൺകുട്ടിയെ വേട്ടയാടുന്നു, ജീവിക്കാൻ സമ്മതിക്കില്ലേ?; വീണയെ പിന്തുണച്ച് ഇ.പി. ജയരാജൻ

കണ്ണൂർ: എക്സാലോജിക്-സി.എം.ആർ.എൽ ഇടപാടിലെ രജിസ്ട്രാർ ഓഫ് കമ്പനീസ് (ആർ.ഒ.സി) റിപ്പോർട്ടിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെ പിന്തുണച്ച് ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജൻ. എത്രകാലമായി നിങ്ങൾ ഒരു പെൺകുട്ടിയെ വേട്ടയാടാൻ തുടങ്ങിയിട്ട്. ജീവിക്കാൻ സമ്മതിക്കില്ലേ?. എന്താണ് അവർ ചെയ്ത തെറ്റ്?. എത്രപേർ ഇവിടെ സംരംഭം നടത്തുന്നുണ്ട്. സ്ത്രീത്വത്തെയാണ് ഇതിലൂടെ വേട്ടയാടുന്ന​തെന്നും ഇ.പി. ജയരാജൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

ആർ.ഒ.സി റിപ്പോർട്ട് എന്നാൽ കോടതി വിധിയൊന്നുമല്ല. ആ റിപ്പോർട്ട് തന്നെ അസംബന്ധമാണ്. കേന്ദ്ര ഏജൻസികളും ബി.ജെ.പിയും കോൺഗ്രസും ചേർന്ന് നടത്തുന്ന ഗൂഢാലോചനയാണ് ഇതല്ലാം. മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ മാധ്യമക്കശാപ്പാണിതെന്നും അദ്ദേഹം ആരോപിച്ചു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments