ഗുവാഹത്തി: ബിജെപിയുടെയും ആര്‍എസ്എസിന്റെയും പ്രവര്‍ത്തകര്‍ രാജ്യത്ത് വിദ്വേഷം വിതക്കുകയാണെന്ന് രാഹുല്‍ ഗാന്ധി. എന്താണോ മണിപ്പൂരില്‍ നടന്നത് അത് ബിജെപി-ആര്‍എസ്എസ് പ്രത്യയശാസ്ത്രത്തിന്റെ ഫലമാണെന്നും അദ്ദേഹം. അസമില്‍ ഭാരത് ജോഡോ ന്യായ് യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണിപ്പൂര്‍ മാസങ്ങളായി കത്തുകയാണ്. രാജ്യത്തിന്റെ പ്രധാനമന്ത്രി ഇത് വരെയും മണിപ്പൂര്‍ സന്ദര്‍ശിച്ചിട്ടില്ല. മാധ്യമങ്ങളാണെങ്കില്‍ മണിപ്പൂര്‍, തൊഴിലില്ലായ്മ, പണപ്പെരുപ്പം, പൊതുപ്രശ്‌നങ്ങള്‍ എന്നിവയെ കുറിച്ചൊന്നും സംസാരിക്കുന്നേയില്ല. കഴിഞ്ഞ വര്‍ഷം ഭാരത് ജോഡോ യാത്ര നമ്മള്‍ നടത്തി. ഇപ്പോള്‍ വടക്കുകിഴക്ക് നിന്ന് ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിച്ചിരിക്കുകയാണ്. ഈ വരവിന്റെ ഉദ്ദേശമെന്നത് നിങ്ങളുടെ ഹൃദയത്തെ അറിയുക എന്നതും നിങ്ങളുടെ പ്രശ്‌നങ്ങളെ ഉന്നയിക്കുകയെന്നതുമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇന്ത്യ രാജ്യത്തിനാകെ ഒരു ഭാഷ. ഡല്‍ഹിയില്‍ നിന്ന് ഒരു നേതാവ് ഭരിക്കുക എന്നതാണ് ബിജെപിയും ആര്‍എസ്എസും ആഗ്രഹിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനെ തങ്ങള്‍ അംഗീകരിക്കുന്നില്ല. അസമിനെ അസമില്‍ നിന്ന് ഭരിക്കണം. ഡല്‍ഹിയില്‍ നിന്നല്ലെന്നും രാഹുല്‍ പറഞ്ഞു.
രാജ്യത്തെ മറ്റേത് സംസ്ഥാനങ്ങളിലെ ക്രമസമാധാനപാലത്തിന് നല്‍കുന്ന അതേ പ്രാധാന്യമാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും തങ്ങള്‍ നല്‍കുന്നത്. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ആഭ്യന്തര യുദ്ധത്തിന് സമാനമായ ഒരു സാഹചര്യം ഒരു സംസ്ഥാനം നേരിടുന്നു. പ്രധാനമന്ത്രി ആ സംസ്ഥാനത്തേക്ക് ഒരു തവണ പോലും പോയിട്ടില്ല. ബിജെപിയുടെ രാഷ്ട്രീയ യാഥാര്‍ത്ഥ്യം എന്താണെന്ന് തിരിച്ചറിയപ്പെടുമെന്നതിനാലാണ് അദ്ദേഹം അങ്ങോട്ട് പോകാത്തതെന്നും രാഹുല്‍ പറഞ്ഞു.
വിടില്ലെന്ന് സുശീല്‍കുമാര്‍ ഷിന്‍ഡെ
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മക്കെതിരെ ഇന്നും രാഹുല്‍ കടുത്ത വിമര്‍ശനം നടത്തി. ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് ഹിമന്തയെന്നായിരുന്നു ആരോപണം.