Saturday, January 18, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsനയപ്രഖ്യാപന പ്രസംഗത്തിൻെ കരടിന് ഗവർണ്ണറുടെ അനുമതി

നയപ്രഖ്യാപന പ്രസംഗത്തിൻെ കരടിന് ഗവർണ്ണറുടെ അനുമതി

തിരുവനന്തപുരം:നയപ്രഖ്യാപന പ്രസംഗത്തിൻെ കരടിന് ഗവർണ്ണറുടെ അനുമതി. സർക്കാറിനോട് വിശദീകരണം പോലും ചോദിക്കാതെയാണ് രാജ്ഭവനറെ അംഗീകാരം. കരടിൽ ഗവർണ്ണർക്കെതിരെ വിമർശനം ഇല്ലെന്നാണ് വിവരം. അതേ സമയം സാമ്പത്തികപ്രതിസന്ധിക്ക് കാരണം കേന്ദ്രനയമെന്ന കുറ്റപ്പെടുത്തൽ ഉണ്ടെന്നാണ് സൂചന. കേന്ദ്രത്തിനെതിരായ വിമർശനം ഗവർണ്ണർ വായിക്കുമോ എന്നതിലാണ് ഇനിയുള്ള ആകാംക്ഷ.

നയപ്രഖ്യാപന പ്രസംഗത്തിൻറെ കരടിൽ മുൻ വർഷങ്ങളിൽ നിരവധി തവണ വിശദീകരണം ചോദിച്ചും അനുമതി വൈകിപ്പിച്ചും സർക്കാറിനെ ഗവർണ്ണർ മുൾമുനയിൽ നിർത്തിയിരുന്നു. ഇത്തവണ പോര് രൂക്ഷമാണെങ്കിലും അനുമതി നൽകിയത് സർക്കാറിന് ആശ്വാസമാണ്. 25 നാണ് നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം തുടങ്ങുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com