മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രത്തോളം ഹൈപ്പ് അടുത്തകാലത്ത് മറ്റൊരു സിനിമയ്ക്ക് ലഭിച്ചോ എന്ന കാര്യത്തിൽ സംശയമാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തുന്നു എന്നത് തന്നെയാണ് അതിന് കാരണം. അതുതന്നെയാണ് ചിത്രത്തിന്റെ യുഎസ്പിയും. ലിജോയുടെ ഫ്രെയിമിൽ മലയാളത്തിന്റെ മോഹൻലാൽ എങ്ങനെ ഉണ്ടെന്ന് അറിയാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രമാണ് ബാക്കി. ഈ അവസരത്തിൽ തിയറ്റർ ലിസ്റ്റ് പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.
കേരളത്തിലെ തിയറ്റർ ലിസ്റ്റ് ആണ് മോഹൻലാൽ പുറത്തുവിട്ടിരിക്കുന്നത്. 300ൽ പരം തിയറ്ററുകളിലാണ് നാളെ വാലിബൻ റിലീസിന് എത്തുക. നാളെ പുലർച്ചെ 6.30 മുതൽ ഫസ്റ്റ് ഷോ തുടങ്ങും. കേരളത്തിൽ മാത്രമല്ല വിദേശത്തും മികച്ച സ്ക്രീൻ കൗണ്ട് ആണ് വാലിബന് ഉള്ളത്. വിദേശത്ത് 59 രാജ്യങ്ങളില്‍ മലൈക്കോട്ടൈ വാലിബൻ എത്തും. ജിസിസി കൂടിയായാൽ അത് 65 രാജ്യങ്ങളായി മാറും. ഒരു മലയാള സിനിമയ്ക്ക് അത്രത്തോളം റിലീസ് ഉണ്ടാവാത്ത അംഗോള, അര്‍മേനിയ, അസര്‍ബൈജാന്‍, ബോട്സ്വാന, കോംഗോ, എസ്റ്റോണിയ, ഘാന, ഐവറി കോസ്റ്റ്, മാള്‍ട്ട, സീഷെല്‍സ്, സ്വീഡന്‍ തുടങ്ങിയ ഇടങ്ങളിലും മോഹൻലാൽ ചിത്രം എത്തും.
മോഹൻലാലിന് ഒപ്പം സൊനാലി കുൽക്കർണി, ഹരീഷ് പേരടി, മനോജ് മോസസ്, കഥ നന്ദി, ഡാനിഷ് സെയ്ത്, മണികണ്ഠൻ ആചാരി എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്കാണ്. ‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് റോണക്സ് സേവ്യറാണ്.പി ആർ ഓ പ്രതീഷ് ശേഖർ.
ഫറോഖ് എസിപി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘എല്‍എല്‍ബി’; ട്രെയിലർ പുറത്തിറങ്ങി