Wednesday, November 13, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമുഖ്യമന്ത്രിക്ക് കാണാൻ കണ്ണും, കേൾക്കാൻ ചെവിയും ഇല്ലാതായി; കെ സുധാകരൻ

മുഖ്യമന്ത്രിക്ക് കാണാൻ കണ്ണും, കേൾക്കാൻ ചെവിയും ഇല്ലാതായി; കെ സുധാകരൻ

മുഖ്യമന്ത്രിക്ക് കാണാൻ കണ്ണും കേൾക്കാൻ ചെവിയും ഇല്ലാതായെന്നും മേഘ രഞ്ജിത്തിൻ്റെ അവസ്ഥ വളരെ പരിതാപകരമാണെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മുഖ്യമന്ത്രി ഇതിനെ ഒക്കെ ന്യായീകരിക്കുകയാണ്. പ്രവർത്തകരെ അക്രമിക്കുന്നതിന് കണക്കില്ലാത്ത അവസ്ഥയാണ്. യൂത്ത് കോൺഗ്രസ് മാർച്ചിൽ പരിക്കേറ്റ പെൺകുട്ടിയെ സന്ദർശിച്ചു. വളരെ ഗുരുതരമായ പരിക്കുകളാണ് അവർക്കുള്ളത്.

ആൺപൊലീസുകാരാണ് പെൺകുട്ടിയെ മർദ്ദിച്ചത്. എന്താണ് ഇതിൽ നിന്ന് പിണറായി വിജയൻ നേടിയത് എന്ന് മനസിലാവുന്നില്ല. മർദനം മൂലം സമരത്തിൻ്റെ ശക്തി കുറഞ്ഞില്ല, കൂടിയിട്ടെ ഉള്ളൂ. ഇങ്ങനെ അടിച്ചില്ല എങ്കിൽ നേരത്തെ സമരത്തിൻ്റെ ശക്തി കുറഞ്ഞേനെയെന്നും അദ്ദേഹം പറഞ്ഞു.

പിണറായിക്ക് എക്സാലോജിക് ഇടപാട് പേടിസ്വപ്നമായിമാറിയതിനാലാണ് അയോധ്യാക്കേസില്‍ രാംലല്ലയ്ക്ക് വേണ്ടി ഹാജരായ സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകന്‍ സി.എസ്. വൈദ്യനാഥനെ കേരള സര്‍ക്കാരിന് വേണ്ടി കെ.എസ്.ഐ.ഡി.സി ചുമതലപ്പെടുത്തിയത്. ബി.ജെ.പി.യും സി.പി.എമ്മും തമ്മിലുള്ള ബന്ധത്തിന്റെ തെളിവാണിത്. രാംലല്ലയുടെ അഭിഭാഷകനും മാസപ്പടി കേസിലെ അഭിഭാഷകനും ഒന്നായത് യാദൃശ്ചികമല്ല.

സുപ്രീംകോടതിയില്‍ കെ.എസ്.ഐ.ഡി.സിക്ക് സ്വന്തം സ്റ്റാന്റിങ് കോൺസൽ ഉള്ളപ്പോഴാണ് ക്ഷേമപെന്‍ഷന്‍ പോലും നല്‍കാന്‍ പണമില്ലാത്തപ്പോള്‍ 25 ലക്ഷം രൂപ മുടക്കി ഈ അഭിഭാഷകനെ ഇറക്കുന്നത്. സുരക്ഷിതത്വം ഉറപ്പാക്കാന്‍ സംഘപരിവാര്‍ കൂടാരത്തിലാണ് മുഖ്യമന്ത്രിയും മകളും എത്തിയിരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments