Friday, November 15, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'ബിജെപി ഭീഷണി കേരളത്തിലും'; സിപിഐഎം കേന്ദ്ര കമ്മറ്റി യോഗത്തില്‍ മുന്നറിയിപ്പ്

‘ബിജെപി ഭീഷണി കേരളത്തിലും’; സിപിഐഎം കേന്ദ്ര കമ്മറ്റി യോഗത്തില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സിപിഐഎം ഓരോ സംസ്ഥാനങ്ങളിലെയും രാഷ്ട്രീയ സാഹചര്യം നോക്കി സഖ്യമുണ്ടാക്കണമെന്ന് കേന്ദ്ര കമ്മറ്റിയില്‍ ആവശ്യം. തിരുവനന്തപുരത്ത് നടക്കുന്ന കേന്ദ്ര കമ്മറ്റിയിലാണ് ഈ ആവശ്യം ഉയര്‍ന്നത്.

അതാത് സംസ്ഥാനങ്ങളിലെ പ്രധാന മതേതര കക്ഷികളുമായി വേണം സഖ്യം. പാര്‍ട്ടി കോണ്‍ഗ്രസ് നിലപാടില്‍ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്നും ചര്‍ച്ചയില്‍ അഭിപ്രായമുണ്ടായി. കോണ്‍ഗ്രസിനെതിരെ കമ്മറ്റിയില്‍ വിമര്‍ശനമുണ്ടായി. പല സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് ധാരണയുണ്ടാക്കാന്‍ കോണ്‍ഗ്രസ് തടസമാകുന്നുവെന്നാണ് വിമര്‍ശനം.

തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യം തുടരാന്‍ തടസമില്ല. എന്നാല്‍ ഒരു സീറ്റ് ലഭിക്കാനെ സാധ്യതയുള്ളുവെന്ന്് തമിഴ്‌നാട് പാര്‍ട്ടി ഘടകം കമ്മറ്റിയെ അറിയിച്ചു. സിറ്റിങ് സീറ്റായ കോയമ്പത്തൂര്‍ വിട്ടുകൊടുക്കേണ്ടി വരുമെന്നും അവര്‍ പറഞ്ഞു.

കേരളത്തില്‍ ബിജെപി ഭീഷണിയാകുന്നുവെന്ന് കേന്ദ്ര കമ്മറ്റിയില്‍ വെച്ച റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു. കേരളത്തിലെ ചില മണ്ഡലങ്ങളില്‍ ബിജെപി സ്വാധീനം ഉറപ്പിക്കുന്നു. ചില മണ്ഡലങ്ങളില്‍ ത്രികോണ മത്സര സാധ്യത വരുന്നത് ഇതിന്റെ സൂചനയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേരളം കേന്ദ്ര സര്‍ക്കാരിനെതിരെ ഡല്‍ഹിയില്‍ നടത്തുന്ന സമരത്തിന് കേന്ദ്ര കമ്മറ്റി പിന്തുണ പ്രഖ്യാപിച്ചു. സമരം ബിജെപി ഇതര സര്‍ക്കാരുകള്‍ക്ക് മാതൃകയാണ്. സമരത്തിന് വിപുലമായ പ്രചരണം നല്‍കണമെന്ന് കേന്ദ്ര കമ്മറ്റി കേരള ഘടകത്തോട് ആവശ്യപ്പെട്ടു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments