Wednesday, December 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews328 ദിവസവും ഗവർണർ കേരളത്തിനു പുറത്ത്; യാത്രാവിവരം പുറത്തുവിട്ട് സര്‍ക്കാര്‍

328 ദിവസവും ഗവർണർ കേരളത്തിനു പുറത്ത്; യാത്രാവിവരം പുറത്തുവിട്ട് സര്‍ക്കാര്‍

തിരുവനന്തപുരം: 2021 ജൂലൈ മുതൽ 2024 ജനുവരി ഒന്നുവരെ  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരു വർഷത്തിലേറെ കേരളത്തിന് പുറത്ത് യാത്രകളിലായിരുന്നു. മുഖ്യമന്ത്രിക്ക് കീഴിലുള്ള പൊതുഭരണ വകുപ്പാണ് ഈ കണക്ക് പുറത്തുവിട്ടത്. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടും രാജ്ഭവൻ വിവരങ്ങൾ നൽകിയിരുന്നില്ല.  

ഇന്ത്യയിൽ ഏറ്റവും കൂടുതൽ യാത്ര ചെയ്ത ഗവർണർ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനായിരിക്കും. കഴിഞ്ഞ 1,095 ദിവസങ്ങളിൽ‌ 328 ദിവസവും ഗവർണർ കേരളത്തിനു പുറത്ത് യാത്രയിലായിരുന്നു. ഏറ്റവും കൂടുതൽ യാത്ര ചെയ്തത് ഉത്തർ പ്രദേശിലേക്കും ഡൽഹിയിലേക്കുമാണ്.    വിവരാവകാശ നിയമപ്രകാരം ചോദിച്ചിട്ടും രാജ്ഭവൻ ഈ വിവരങ്ങൾ നൽകിയിരുന്നില്ല. ഒടുവിൽ മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള പൊതുഭരണ വകുപ്പാണ് വിശദാംശങ്ങൾ നൽകിയത്.

ഗവർണറുടെ യാത്രയ്ക്കായി ബജറ്റിൽ മാറ്റി വച്ചതിന്റെ 20 ഇരട്ടി തുകയാണ് സർക്കാർ ചെലവഴിക്കേണ്ടി വരുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിൽ ഒരു വർഷത്തോളമാണ് ഗവർണർ കേരളത്തിനു പുറത്തു ചെലവിട്ടത്. ഇതിൽ മിക്ക യാത്രകളും ഡൽഹി വഴിയും മംഗളൂരു വഴിയും  യുപിയിലേക്കു പോകാനായിരുന്നു. മുംബൈ, ചെന്നൈ, ഗുജറാത്ത് എന്നിവിടങ്ങളിലേയ്ക്കും പല പ്രാവശ്യം ഗവർണർ‌ യാത്ര ചെയ്തിട്ടുണ്ട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments