Monday, September 16, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഗ്യാൻവാപി മസ്ജിദിൽ പൂജ തുടരാം; സ്റ്റേ ചെയ്യണമെന്ന ആവശ്യം അലഹബാദ് ഹൈകോടതി പരിഗണിച്ചില്ല

ഗ്യാൻവാപി മസ്ജിദിൽ പൂജ തുടരാം; സ്റ്റേ ചെയ്യണമെന്ന ആവശ്യം അലഹബാദ് ഹൈകോടതി പരിഗണിച്ചില്ല

ലഖ്നോ: ഗ്യാൻവാപി മസ്ജിദിൽ ഹിന്ദു വിഭാഗത്തിന് പൂജക്ക് അനുമതി നൽകിയ വിധി സ്റ്റേ ചെയ്യണമെന്ന പള്ളി കമ്മിറ്റിയുടെ ഹരജി അലഹബാദ് ഹൈകോടതി പരിഗണിച്ചില്ല.വാരാണസി കോടതി വിധി താൽക്കാലികമായി സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് അഞ്ചുമൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റിയാണ് ഹൈകോടതിയെ സമീപിച്ചത്. പൂജക്ക് അനുമതി നൽകിയുള്ള കോടതി ഉത്തരവ് വന്ന് മണിക്കൂറുകൾക്കകം ‘വ്യാസ് കാ തെഹ്ഖാന’ എന്നറിയപ്പെടുന്ന നിലവറയിൽ പൂജയും പ്രസാദ വിതരണവും ആരംഭിച്ചിരുന്നു.

പ്രദേശത്ത് ക്രമസമാധാനം ഉറപ്പുവരുത്തണമെന്ന് ഹൈകോടതി സംസ്ഥാന സർക്കാറിന് നിർദേശം നൽകി. മസ്ജിദ് കമ്മിറ്റിയോട് ഫെബ്രുവരി ആറിനകം പുതുക്കിയ ഹരജി സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു. 1993ൽ അടച്ചുപൂട്ടി മുദ്രവെച്ച തെക്കുഭാഗത്തെ നിലവറ ഒരാഴ്ചക്കകം തുറന്നുകൊടുത്ത് പൂജക്ക് സൗകര്യങ്ങളൊരുക്കാനാണ് വാരാണസി ജില്ല കോടതി വിധിച്ചത്. വാരണാസിയിലെ വേദവ്യാസപീഠ ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായ ശൈലേന്ദ്ര കുമാര്‍ പാഠക് വ്യാസ് നല്‍കിയ ഹരജിയിലാണ് അനുമതി ലഭിച്ചത്.മസ്ജിദിലെ വുദുഖാനയിലെ നിർമിതി ‘ശിവലിംഗ’മാണെന്നും അതിൽ ‘സേവ പൂജ’ നടത്താൻ ഹിന്ദുക്കളെ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വി.എച്ച്.പി അടക്കമുള്ള ഹിന്ദുത്വസംഘടനകളാണ് രംഗത്തുവന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments