Friday, January 24, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsതൃശൂർ ഡി.സി.സി ഓഫിസിൽ കൂട്ടയടി; പൊട്ടിക്കരഞ്ഞ് ഡി.സി.സി സെക്രട്ടറി

തൃശൂർ ഡി.സി.സി ഓഫിസിൽ കൂട്ടയടി; പൊട്ടിക്കരഞ്ഞ് ഡി.സി.സി സെക്രട്ടറി

തൃശൂർ: ജില്ല കോൺഗ്രസ്​ കമ്മിറ്റി ഓഫിസിൽ കൂട്ടത്തല്ല്​. ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്​ സ്ഥാനാർഥി കെ. മുരളീധരന്‍റെ ദയനീയ തോൽവിക്ക്​ ശേഷം പല രീതിയിൽ പ്രകടമാവുന്ന പ്രതിഷേധത്തിന്‍റെ മൂർധന്യത്തിലാണ്​ അൽപസമയം മുമ്പ്​ തല്ലുണ്ടായത്​.

കെ. മുരളീധരന്‍റെ തെരഞ്ഞെടുപ്പ്​ പ്രചാരണ സംഘത്തിൽ ഉണ്ടായിരുന്ന ഡി.സി.സി സെക്രട്ടറി സജീവൻ കുരിയച്ചിറയും അനുകൂലികളും ഡി.സി.സി ഓഫിസിൽ എത്തിയ​പ്പോൾ പ്രസിഡന്‍റ്​ ജോസ്​ വള്ളൂരും അനുയായികളും പിടിച്ച്​ തള്ളിയെന്നും മർദിച്ചുവെന്നുമാണ്​ ആക്ഷേപം. മർദനമേറ്റ്​ സജീവൻ പൊട്ടിക്കരയുകയും ഓഫിസിന്​ മുന്നിൽ കുത്തിയിരിക്കുകയും ചെയ്തു. പ്രതിഷേധം തുടരുകയാണ്​. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com