Monday, January 27, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews‘കേരളീയം’ കലാകാരന്മാർക്ക് പണം നൽകാതെ സർക്കാർ; ലോകകേരള സഭയിൽ സൗജന്യമായി പരിപാടികൾ അവതരിപ്പിക്കാൻ നിർദേശം

‘കേരളീയം’ കലാകാരന്മാർക്ക് പണം നൽകാതെ സർക്കാർ; ലോകകേരള സഭയിൽ സൗജന്യമായി പരിപാടികൾ അവതരിപ്പിക്കാൻ നിർദേശം

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടയിലും കേരളീയം ആർഭാടമാക്കി നടത്തിയ സർക്കാർ കലാകാരന്മാരോട് മുഖംതിരിക്കുന്നു. ആറുമാസം പിന്നിട്ടും കലാകാരന്മാർക്ക് ഇതുവരെയും പ്രതിഫലം ലഭിച്ചില്ല. സെലിബ്രിറ്റികൾക്ക് ആഴ്ചകൾക്കകം പ്രതിഫലം നൽകിയ സാംസ്‌കാരിക വകുപ്പിനെ സമീപിക്കുമ്പോൾ മുഖം തിരിക്കുകയാണ്.  പ്രതിഫലം ചോദിച്ചെത്തുമ്പോൾ മുഖംതിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയാണ് പണം അനുവദിക്കാതിരിക്കാൻ കാരണമെന്നാണ് ചോദിക്കുമ്പോൾ ലഭിക്കുന്ന മറുപടി.

പ്രതിഫലം ലഭിക്കാതെ ലോകസഭയിൽ പരിപാടികൾ അവതരിപ്പിക്കില്ലെന്ന് കലാകാരന്മാർ സാംസ്‌കാരിക വകുപ്പിനെ അറിയിച്ചിട്ടുണ്ട്. കേരളീയത്തിന് ഭക്ഷണം എത്തിച്ച ഹോട്ടലുകൾക്കും പണം ലഭിക്കാനുണ്ട്. പരിപാടിയുടെ നടത്തിപ്പിനായി 3.39 കോടിരൂപയാണ് സാംസ്‌കാരിക വകുപ്പിന് സർക്കാർ അനുവദിച്ചത്. ലോകകേരള സഭയ്‌ക്ക് അനുവദിച്ചത് 1 കോടിയും.

ലോകകേരള സഭയിൽ സൗജന്യമായി പരിപാടികൾ അവതരിപ്പിക്കാൻ സർക്കാർ പറഞ്ഞിരുന്നു.എന്നാൽ സർക്കാരിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് കലാകാരന്മാർ. തെരഞ്ഞെടുപ്പിൽ നിറംമങ്ങിയതോടെ ലോകകേരള സഭ ഓൺലൈനായി നടത്തിയാൽ മതിയെന്ന നിർദേശവും ഉയരുന്നുണ്ട്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com