Tuesday, December 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി നരേന്ദ്രമോദിയെ അഭിനന്ദിച്ച് രജനികാന്ത്

പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി നരേന്ദ്രമോദിയെ അഭിനന്ദിച്ച് രജനികാന്ത്

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി മൂന്നാം തവണയും പ്രധാനമന്ത്രിയാകുന്ന നരേന്ദ്രമോദിയെ അഭിനന്ദിച്ച് നടൻ രജനികാന്ത്. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതിനായി ഡൽഹിയിലേക്ക് പോകുന്നതിനിടെ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നരേന്ദ്രമോദി തുടർച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസമാണിന്ന്. ഇത് വളരെ വലിയ നേട്ടമാണ്. അദ്ദേഹ​ത്തിന് എന്റെ എല്ലാവിധ ആശംസകളും നേരുന്നു. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ‌ ജനങ്ങൾ‌ ഒരു പ്രതിപക്ഷത്തെയും തെരഞ്ഞെടുത്തു. രാജ്യത്ത് ശക്തമായ ജനാധിപത്യം തുടരും. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി അധികാരമേൽക്കുന്ന ചന്ദ്രബാബു നായിഡുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതിന് ചനിക്ക് ക്ഷണം ലഭിച്ചു. അദ്ദേഹത്തിനും അഭിനന്ദനങ്ങൾ‌ അറിയിക്കുന്നുവെന്ന് രജനികാന്ത് പറഞ്ഞു.

പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതിനായി രാവിലെ തന്നെ ചെന്നൈ വിമാനത്താവളത്തിൽ നിന്നും രജനികാന്ത് ഡൽഹിയിലേക്ക് തിരിച്ചു. വൈകിട്ട് 7.15-നാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. ജവഹർലാൽ നെഹ്റുവിന് ശേഷം തുടർച്ചയായി മൂന്നാംതവണ പ്രധാനമന്ത്രിയായി അധികാരമേൽക്കുന്ന നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ലോകരാഷ്‌ട്രങ്ങളിലെ പ്രതിനിധികളും പങ്കെടുക്കും.

പ്രധാനമന്ത്രിയുടെ മന്ത്രിസഭയിലെ അംഗങ്ങളും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. സത്യപ്രതിജ്ഞയോടനുബന്ധിച്ച് കനത്ത സുരക്ഷാ നടപടികളാണ് രാജ്യതലസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments