ന്യൂഡൽഹി: പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന് ട്വീറ്റിലൂടെ പ്രഖ്യാപിച്ച് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. മൂന്നാം നരേന്ദ്ര മോദി സർക്കാറിന്റെ സത്യപ്രതിജ്ഞക്ക് തൊട്ടുമുമ്പാണ് രാജീവ് ചന്ദ്രശേഖറിന്റെ ട്വീറ്റ്. എന്നാൽ അൽപ്പസമയത്തിനകം തന്നെ ട്വീറ്റ് അദ്ദേഹം പോസ്റ്റ് പിൻവലിച്ചു.
പതിനെട്ട് വർഷം നീണ്ട പൊതുപ്രവർത്തനത്തിന് തിരശ്ശീലയിടുന്നു. കഴിഞ്ഞ മൂന്ന് വർഷക്കാലം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ പ്രവർത്തിക്കാൻ സാധിച്ചതിൽ സംതൃപ്തനാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
ബി.ജെ.പി. സ്ഥാനാർഥിയായി തിരുവനന്തപുരത്ത് മത്സരിച്ച രാജീവ് ചന്ദ്ര ശേഖർ ശശി തരൂരിനോടാണ് പരാജയപ്പെട്ടത്. പുതിയ മന്ത്രിസഭയില്‍ ഇടംകിട്ടാതിരുന്നതാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രഖ്യാപനത്തിന് പിന്നിലെന്നാണ് സൂചന.