തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ പേരിൽ സിപിഐയുടെ തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടീവിലും ആലപ്പുഴ ജില്ലാ കൗൺസിലിലും മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനമുയർന്നു. തിരുവനന്തപുരം യോഗത്തിൽ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യമുയർന്നു. മുഖ്യമന്ത്രി മാറാതെ തിരിച്ചുവരവ് എളുപ്പമല്ലെന്നും അതു പറയാനുള്ള ആർജവം സിപിഐ നേതൃത്വം കാട്ടണമെന്നുമാണ് യോഗങ്ങളിൽ ഉയർന്ന അഭിപ്രായം.
തോൽവിക്കു പ്രധാനകാരണം മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ്. തിരഞ്ഞെടുപ്പുസമയത്തു മുന്നണി കൺവീനർ ബിജെപി നേതാവിനെ കണ്ടതും തിരിച്ചടിയായി. സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും സർക്കാർ വെറുപ്പിച്ചു. സപ്ലൈകോയിൽ സാധനങ്ങൾ ലഭിക്കാതെ വന്നതും പെൻഷൻ മുടങ്ങിയതും തിരിച്ചടിയായി തുടങ്ങിയ വിമർശനങ്ങൾ ഇരു യോഗങ്ങളിലും ഉയർന്നു