Sunday, December 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപാർട്ടി പത്രത്തിന് വരിക്കാരെ ചേർക്കാൻ വായ്പയെടുത്തു: നിരവധി സിപിഎം പ്രവര്‍ത്തകര്‍ കടക്കെണിയില്‍

പാർട്ടി പത്രത്തിന് വരിക്കാരെ ചേർക്കാൻ വായ്പയെടുത്തു: നിരവധി സിപിഎം പ്രവര്‍ത്തകര്‍ കടക്കെണിയില്‍

ആലപ്പുഴ: കായംകുളം സിപിഎമ്മില്‍ പുതിയ വിവാദം. പാർട്ടി പത്രത്തിന് വരിക്കാരെ ചേർക്കാൻ വായ്പയെടുത്തതിനെത്തുടര്‍ന്ന് നിരവധി സിപിഎം പ്രവര്‍ത്തകര്‍ കടക്കെണിയില്‍. പത്രത്തിന് ക്വാട്ട തികയ്ക്കാൻ സഹകരണ സംഘങ്ങളിൽ നിന്ന് വായ്പ നൽകി. വരിക്കാരിൽ നിന്ന് മാസം തോറും പിരിച്ചെടുക്കാനായിരുന്നു നിർദേശം. പത്രവരിക്കാരെ ചേർത്തതിന്റെ കുടിശിക കാരണം പുതിയ വായ്പകൾ ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. 

വരിക്കാരെ കൂട്ടാൻ നിർദേശം നൽകിയ നേതാക്കൾ കൈയൊഴിഞ്ഞു. 78 കാരനായ മുൻ പാർട്ടി എല്‍.സി അംഗത്തിന് മാത്രം 50,000 രൂപയുടെ കുടിശിക. കൃഷ്ണപുരത്ത് ഒരു വാർഡിൽ മാത്രം 9 സിപിഎം പ്രവർത്തകർക്ക് പത്രവരിക്കാരെ ചേർത്തതിൽ ബാധ്യതയുണ്ട്. പാർട്ടി പ്രവർത്തകന്റെ ഫെയ്സ്ബുക്ക് കുറിപ്പാണ് വിഷയം പുറത്തറിയാൻ കാരണം. പത്രവരിക്കാരെ ചേർത്തതിന്റെ കുടിശിക കാരണം പുതിയ വായ്പകൾ ലഭിക്കുന്നില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments