Saturday, January 11, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമദ്യലഹരിയില്‍ വായില്‍ പേപ്പര്‍ കുത്തി നിറച്ച് അച്ഛന്‍; ഒന്‍പതുകാരന് ദാരുണാന്ത്യം

മദ്യലഹരിയില്‍ വായില്‍ പേപ്പര്‍ കുത്തി നിറച്ച് അച്ഛന്‍; ഒന്‍പതുകാരന് ദാരുണാന്ത്യം

മഹാരാഷ്ട്രയിലെ താനെയില്‍ ഒന്‍പതുവയസുകാരന്‍റെ കൊലപാതകത്തില്‍ അച്ഛന്‍ അറസ്റ്റില്‍. മദ്യലഹരിയില്‍ മകന്‍റെ വായില്‍ പേപ്പറുകള്‍ തിരുകിക്കയറ്റുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിന്‍റെ കൃത്യമായ കാരണം വ്യക്തമല്ല.കുടുബ പ്രശ്നങ്ങളെ തുടര്‍ന്ന് പ്രതിയും ഭാര്യയുമായി അകന്നുകഴിയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്രതിയുടെ ഭാര്യയ്ക്കൊപ്പമാണ് കുട്ടി കഴിഞ്ഞിരുന്നത്. ഇവിടെ നിന്നും വിളിച്ചു കൊണ്ട് വന്നശേഷമാണ് കൊലപാതകം നടത്തിയതെന്നാണ് കരുതുന്നത്. തിങ്കളാഴ്ച കുട്ടിയെ കാണാതെയായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പരിസരങ്ങളിലെല്ലാം തിരച്ചില്‍ നടത്തുകയും പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി താമസിക്കുന്ന വീടിന്‍റെ പരിസരത്ത് നിന്നും മൃതദേഹം കണ്ടെത്തിയത്.

തിങ്കളാഴ്ച മകനെ വീട്ടിലേക്ക് വിളിച്ചു കൊണ്ടു വന്നശേഷം പ്രതി ലക്കുകെട്ട് മദ്യപിച്ചിരുന്നുവെന്നും തുടര്‍ന്ന് നോട്ട് ബുക്കില്‍ നിന്നും പേപ്പറുകള്‍ കീറി കുട്ടിയുടെ വായില്‍ കുത്തിനിറയ്ക്കുകയായിരുന്നുവെന്നുമാണ് പൊലീസിന് നല്‍കിയ മൊഴി. ശ്വാസം മുട്ടിയാണ് കുട്ടിയുടെ മരണം. മൂക്കില്‍ നിന്നും രക്തം വന്നിട്ടുള്ളതായും പൊലീസ് വ്യക്തമാക്കി. കുട്ടിയും അമ്മയുടെ കുടുംബത്തിന്‍റെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com