Sunday, September 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഏതു ഘട്ടത്തിലും ആശ്രയിക്കാന്‍ പറ്റുന്ന സേനയായി കേരള പൊലീസ് മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ഏതു ഘട്ടത്തിലും ആശ്രയിക്കാന്‍ പറ്റുന്ന സേനയായി കേരള പൊലീസ് മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ഏതു ഘട്ടത്തിലും ആശ്രയിക്കാന്‍ പറ്റുന്ന സേനയായി കേരള പൊലീസ് മാറിക്കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. കേരള പൊലീസിനെതിരെയുളള ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം കേരള പൊലീസിന്റെ സവിശേഷത ചൂണ്ടിക്കാട്ടിയത്. കഴിഞ്ഞ എട്ടുവര്‍ഷം ആഭ്യന്തരവകുപ്പ് മാതൃകാപരമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പ്രശ്‌നപരിഹാരത്തിന് നിര്‍ഭയമായി കടന്നു ചെല്ലാവുന്ന ഇടങ്ങളായി കേരളത്തിലെ പൊലീസ് സ്റ്റേഷനുകള്‍ മാറി. അക്കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. മതനിരപേക്ഷത സംരക്ഷിക്കാന്‍ വര്‍ഗീയ കക്ഷികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ പൊലീസിനായിട്ടുണ്ട്.

അഭിമാനിക്കാന്‍ കഴിയും വിധം മതനിരപേക്ഷതയുടെ വിള നിലമാണ് കേരളം. വര്‍ഗീയ ചേരിതിരിവിനുള്ള ശ്രമം ലോക്‌സഭ തെരഞ്ഞെടുപ്പ് വേളയിലും ഇവിടെ ഉണ്ടായി. പൊലീസിന്റെ ഇടപെടല്‍ മൂലം വര്‍ഗീയ കക്ഷികള്‍ക്ക് ആടി തിമിര്‍ക്കാന്‍ ആയില്ല. കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിച്ചു വരുന്നുണ്ട്. പഴുതടച്ച കേസ് അന്വേഷണം കേരളത്തില്‍ നടക്കുന്നു. ഫലപ്രദമായ പ്രോസിക്യൂഷന്‍ നടപടികളും ഉണ്ട്. കുറ്റകൃത്യം നടത്തി മറഞ്ഞിരുന്നാല്‍ ഒരിക്കലും പിടികൂടില്ല എന്ന ധാരണ ചിലര്‍ക്ക് ഉണ്ടായിരുന്നു എന്നാല്‍ അത് ശരിയല്ലെന്ന് പൊലീസ് തെളിയിച്ചു.

സ്ത്രീ സുരക്ഷയുടെ കാര്യത്തിലും ശക്തമായ നടപടികള്‍ സ്വീകരിച്ചു. സ്ത്രീകള്‍ക്ക് പൊലീസ് സ്റ്റേഷനില്‍ എത്താതെ തന്നെ പരാതികള്‍ അറിയിക്കാനും സംവിധാനം പരാതികളില്‍ ഇരയുടെ ഭാഗത്തുനിന്ന് നടപടി സ്വീകരിക്കുന്ന സമീപനമാണ് പൊലീസിന്. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് കേരളത്തില്‍ വ്യാപകമാണ്. അതിനെ ചെറുക്കാന്‍ സൈബര്‍ ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചു. നിരവധി പേര്‍ക്ക് ആശ്വാസമായി. ഏപ്രില്‍ വരെ 197 കോടി 62 ലക്ഷത്തിന്റെ തട്ടിപ്പ് നടന്നു. അഴിമതി സൂചികയില്‍ രാജ്യത്തെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളം മാറിയത് ഇതുകൊണ്ടാണ്. അവയവ കച്ചവടത്തില്‍ ഫലപ്രദമായ നടപടി സ്വീകരിച്ചു. ഭൂരിഭാഗം പൊലീസ് ഉദ്യോഗസ്ഥരും ജനോന്മകമായ സമീപനം സ്വീകരിക്കുന്നു. എന്നാല്‍ പലരും തിരുത്താന്‍ തയ്യാറാകുന്നില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments