എറണാകുളം: അരളിപ്പൂവ് കഴിച്ചെന്ന സംശയത്തില്‍ വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടി. എറണാകുളം കടയിരുപ്പ് ഗവ. ഹൈസ്‌കൂളിലെ രണ്ട് വിദ്യാര്‍ത്ഥികളാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. അരളിപ്പൂവ് കഴിച്ചെന്ന് കുട്ടികള്‍ ഡോക്ടര്‍മാരോട് വ്യക്തമാക്കി. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ 24 മണിക്കൂര്‍ നിരീക്ഷണത്തിലാണ്.
ഇന്ന് രാവിലെ ക്ലാസില്‍വെച്ച് തലവേദനയും ഛര്‍ദ്ദിയും ഉണ്ടായതോടെ ഇരുവരെയും കടയിരുപ്പ് സിഎച്ച്‌സിയില്‍ എത്തിച്ചിരുന്നു. രക്തസാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
എലിയും കൂറയും കണ്ടംവഴി ഓടും
കൂടുതൽ അറിയുക
അരളിച്ചെടിയുടെ പൂവ് കഴിച്ച് യുവതി മരണപ്പെട്ടതിന് പിന്നാലെ അരളിയിലെ വിഷാംശം ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ കീഴിലുള്ള മുഴുവന്‍ ക്ഷേത്രങ്ങളിലും മറ്റു ചില ക്ഷേത്രങ്ങളിലും നിവേദ്യത്തിലും പൂജയ്ക്കും അരളി ഉപയോഗിക്കുന്നതിന് നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.