Tuesday, December 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews2047 ഓടെ ഇന്ത്യയെ വികസിതരാജ്യമാക്കുമെന്ന് ജി7 ഉച്ചകോടി വേദിയിൽ പ്രധാനമന്ത്രി

2047 ഓടെ ഇന്ത്യയെ വികസിതരാജ്യമാക്കുമെന്ന് ജി7 ഉച്ചകോടി വേദിയിൽ പ്രധാനമന്ത്രി

അപുലിയ : 2047 ഓടെ ഇന്ത്യയെ വികസിതരാജ്യമാക്കുമെന്ന് ജി7 ഉച്ചകോടി വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇന്ത്യയിൽ സുതാര്യമായി തിരഞ്ഞെടുപ്പ് നടത്തിയെന്നും ജി7 ക്ഷണിതാക്കളുടെ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. എന്നാൽ സാങ്കേതികവിദ്യയിലെ കുത്തക അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാവരെയും ഉൾക്കൊള്ളുന്ന സമൂഹത്തിന് അടിത്തറ പാകുന്നതിനുവേണ്ടിയാകണം സാങ്കേതികവിദ്യയുടെ ഉപയോഗമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


‘‘സാങ്കേതികവിദ്യ വിനാശകരമായല്ല, ക്രിയാത്മകമായിട്ടാണ് ഉപയോഗിക്കേണ്ടത്. മാനുഷികമൂല്യങ്ങളിൽ ഊന്നിയ നല്ല ഭാവിയാണ് സാങ്കേതികവിദ്യയിൽ ഇന്ത്യ ആഗ്രഹിക്കുന്നത്. നിർമിതബുദ്ധിയിൽ ദേശീയനയം രൂപീകരിച്ച ആദ്യ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഈ നയത്തിന്റെ അടിസ്ഥാനത്തിൽ ഇക്കൊല്ലം എഐ ലക്ഷ്യം ഇന്ത്യ അവതരിപ്പിച്ചിരുന്നു. ‘നിർമിതബുദ്ധി എല്ലാവർക്കുമായി’ എന്നതാണ് ഇന്ത്യയുടെ ആപ്തവാക്യം.’’ – മോദി പറഞ്ഞു.

ആഗോളതലത്തിലുള്ള അനിശ്ചിതത്വത്തിന്റെയും സംഘർഷങ്ങളുടെയും ആഘാതം ദക്ഷിണ ലോകരാജ്യങ്ങളും അനുഭവിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ജി7 വേദിയിൽ പറഞ്ഞു. ദക്ഷിണ ലോകരാജ്യങ്ങളെ പ്രതിനിധാനം ചെയ്താണ് ഇന്ത്യ എത്തിയത്. അവരുടെ ആശങ്കകളും മുൻഗണനകളും ലോകവേദിയെ അറിയിക്കേണ്ടത് ഇന്ത്യയുടെ കടമയായി കരുതുന്നു. ഈ ശ്രമങ്ങളിൽ ആഫ്രിക്കയ്ക്കാണ് ഞങ്ങൾ മുൻഗണന നൽകുന്നതെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments