തിരുവനന്തപുരം: വിഴിഞ്ഞം, മുതലപ്പൊഴി വിഷയങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ലത്തീന്‍ സഭ. സര്‍ക്കാര്‍ മത്സ്യതൊഴിലാളികളെ വഞ്ചിച്ചെന്ന് വികാരി ജനറല്‍ ഫാ.യൂജിന്‍ പെരേര ആരോപിച്ചു. പ്രളയത്തില്‍ കെെകാലിട്ടടിച്ച മുഖ്യമന്ത്രിയെ രക്ഷിച്ചത് മത്സ്യ തൊഴിലാളികളാണ്. ആ മത്സ്യതൊഴിലാളികളെ വസ്തുതകള്‍ മറച്ചുവെച്ച് സര്‍ക്കാര്‍ കബളിപ്പിക്കുകയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.
മുതലപ്പൊഴിയില്‍ കോടികളുടെ പദ്ധതി ചുവപ്പ് നാടയില്‍ കുടുങ്ങി കിടക്കുകയാണ്. വിഴിഞ്ഞത്തും മുതലപ്പൊഴിയിലും അദാനിക്ക് സര്‍ക്കാര്‍ പരവദാനി വിരിക്കുന്നു. വിഴിഞ്ഞത്ത് ലത്തീന്‍ സഭക്ക് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പൂര്‍ണമായും പാലിക്കുന്നില്ല. തീരശോഷണം പഠിക്കാന്‍ നിയോഗിച്ച കുഡാലെ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്ത് വിടണം. മത്സ്യത്തൊഴിലാളികള്‍ ചെകുത്താനും കടലിനും നടുക്ക് എന്ന അവസ്ഥയിലാണെന്നും ഫാ.യൂജിന്‍ പെരേര പറഞ്ഞു.